കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി; അസമില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി കുളത്തില്‍ ചാടി മരിച്ചു

  അസം കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചതായി പൊലീസ്. കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന താഫസുല്‍ ഇസ്ലാം തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളില്‍ ഒരാളാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രംഗം പുനഃസൃഷ്ടിക്കുന്നതിനിടയാണ് സംഭവം. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുയായിരുന്നു. കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം. …

പ്രായമൊക്കെ വെറും നമ്പര്‍ മാത്രം; അറുപത്തെട്ടാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടന്‍ ഇന്ദ്രന്‍സ്

    മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് പഠിക്കാന്‍ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ദ്രന്‍സ് എത്തി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തതിന്റെ ദുഖമകറ്റാനാണ് 68-ാം വയസ്സില്‍ അദ്ദേഹം തുടര്‍ പഠനത്തിന് ചേര്‍ന്നത്. നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പഠന കേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. …

ഭാര്യ റീല്‍സിന് അടിമ; സഹികെട്ട ഭര്‍ത്താവ് യുവതിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

  റീല്‍സ് വീഡിയോകള്‍ ചിത്രീകരിക്കാനുള്ള  അമിത താല്‍പര്യത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു. കര്‍ണാടക കുന്താപുര സാലിഗ്രാമക്കടുത്ത് കര്‍ക്കടയില്‍ ഭര്‍ത്താവ് യുവതിയെ അരിവാള്‍ വെട്ടിക്കൊലപ്പെടുത്തി. ബിദാറിലെ ഡൊനാഗപുര സ്വദേശിനി ജയശ്രീ(31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കിരണ്‍ ഉപാധ്യ(44)യെ കോട്ട പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. എട്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം കര്‍ക്കടയിലെ ഒരു പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. ഭാര്യ റീല്‍സ് നിര്‍മ്മിക്കുന്നതിനും സോഷ്യല്‍ മീഡിയയ്ക്കും അടിമയാണെന്ന് പിന്നീടാണ് …

കാസര്‍കോട്ടെ കൊലപാതക പരമ്പര; അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ് വധക്കേസ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ ഉച്ച കഴിഞ്ഞ്

കാസര്‍കോട്: കാസര്‍കോട്ട് 2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയിലെ ഒരു കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) കെ. പ്രിയ ഇന്നുച്ചയ്ക്ക് ശേഷം വിധിക്കും. കാസര്‍കോട്, അഡുക്കത്തുബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദ് (56) കൊല്ലപ്പെട്ട കേസിലെ പ്രതികളായ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2018 ഏപ്രില്‍18ന് ആണ് സി.എ മുഹമ്മദ് കുത്തേറ്റ് മരിച്ചത്. …

സിറ്റൗട്ടില്‍ സൂക്ഷിച്ച അടയ്ക്ക സ്‌കൂട്ടറില്‍ കടത്തി; മോഷ്ടാക്കളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

  കാസര്‍കോട്: വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷ്ടിച്ചു കടത്തുകയായിരുന്ന രണ്ട് പേരെ കയ്യോടെ പിടിച്ചു. ബായാര്‍ സ്വദേശികളായ മുഹമ്മദ് സാലി (18), മനാഫ് (20) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ബായാര്‍ പദവിലെ അടയ്ക്ക വ്യാപാരിയായ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നാണ് അടയ്ക്ക മോഷണം പോയത്. സിറ്റൗട്ടില്‍ ചാക്കിലാക്കി വച്ചിരുന്ന അടയ്ക്ക മോഷ്ടിച്ച് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോകുന്നതിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും …

കെ.എസ്.ടി.എ മുന്‍ നേതാവ് ബായാറിലെ എസ്. നാരായണഭട്ട് അന്തരിച്ചു

കാസര്‍കോട്: കെ.എസ്.ടി.എ മുന്‍ നേതാവും സംഘാടകനുമായിരുന്ന ബായാര്‍, കുറുവേരിയിലെ എസ്. നാരായണഭട്ട് (85) അന്തരിച്ചു. മകന്‍ ഗണേഷിനൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: പരേതയായ ലക്ഷ്മി. മകള്‍: രേഖ. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന നാരായണ ഭട്ട് ബായാര്‍, ഹെദ്ദാരി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ബായാര്‍ മിത്രമണ്ഡലി ഗ്രന്ഥാലയം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാറഡുക്ക സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ നീക്കം; കൂടുതല്‍ അന്വേഷണം വേണ്ടെന്നു വാക്കാല്‍ നിര്‍ദ്ദേശമെന്നു സൂചന

  കാസര്‍കോട്:കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കേസ് ഒത്തുതീര്‍ക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചതായി സൂചന. പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട ഇടപാടുകാര്‍ക്ക് അവ തിരിച്ചു കിട്ടാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും സൂചനയുണ്ട്. സൊസൈറ്റിയില്‍ നടന്ന 4.76 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 മെയ് 13ന് ആണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സംഘം സെക്രട്ടറിയും സി.പി.എം ലോക്കല്‍ …

ചെങ്കളയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

  കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചെങ്കള കപ്പള ഹൗസില്‍ ഇബ്രാഹിം എന്ന ആളുടെ പശുവാണ് കിണറില്‍ വീണത്. വെള്ളിയാഴ്ച വൈകീട്ട് പുല്ലു മേയാന്‍ കെട്ടിയിട്ട പശു നടന്നു നീങ്ങുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. പശുവിനെ കാണാതെ വന്നതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 20 കോല്‍ ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി. ആറരയോടെ സേനാംഗങ്ങള്‍ റസ്‌ക്യൂ …

എംടെകില്‍ ഒന്നാം റാങ്കോടെ സ്വര്‍ണമെഡല്‍; ചെര്‍ക്കളയിലെ ആയിഷത്ത് ബാദിറ നാടിന്റെ അഭിമാനമായി

  കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് എംടെക് സിവില്‍ എന്‍ജീനിയറിംഗില്‍ ഒന്നാം റാങ്ക് നേടി ചെര്‍ക്കള സ്വദേശിനി നാടിനഭിമാനമായി. ചെര്‍ക്കള ഇന്ദിരാനഗറിലെ ബഷീര്‍ കനിയടുക്കം-മിസ്രിയ്യ ദമ്പതികളുടെ മകള്‍ ആയിഷത്ത് ബാദിറയാണ് ഒന്നാം റാങ്കോടെ ഗോള്‍ഡ് മെഡലിനര്‍ഹയായത്. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂര്‍ ഗവ. എന്‍ജീനിയറിംഗ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗ് നേടിയ ശേഷമാണ് എന്‍.ഐ.ടിയില്‍ ചേര്‍ന്നത്. സഹോദരങ്ങള്‍: ഫാത്തിമത്ത് ബാസിമ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി, തമിഴ്‌നാട്), ഖദീജത്ത് ബാസില (പ്ലസ് വണ്‍ …

കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി; ചന്ദ്രഗിരി പുഴയില്‍ ചാടിയതിന്റെ കാരണം അവ്യക്തം

  കാസര്‍കോട്: കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ് അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് കടലില്‍ കണ്ടെത്തിയത്. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റാണ് രമേഷ്. പതിവുപോലെ വ്യാഴാഴ്ച രാവിലെ ജോലിക്കു പോയതായിരുന്നു. സാധാരണ നിലയില്‍ രാത്രി 8.30മണിയോടെ തിരിച്ചെത്തുകയാണ് പതിവ്. എന്നാല്‍ അന്ന് രാത്രി ഒന്‍പതു മണിയായിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. …

പൊവ്വലില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തി; കഞ്ചാവ് കൃഷിക്ക് പിന്നില്‍ ആര്? ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍, ബെഞ്ചുകോര്‍ട്ടിനു സമീപത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഒരു ക്വാര്‍ട്ടേഴ്‌സിനു സമീപത്ത് മതിലിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഒരാള്‍ പൊക്കത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചാക്കില്‍ മണ്ണുനിറച്ച് വളര്‍ത്തിയ ചെടി കാറ്റില്‍ വീഴാതിരിക്കുന്നതിനു നാലു ഭാഗത്തും കമ്പുകള്‍ കുത്തി നിര്‍ത്തി കയര്‍ വലിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. മറ്റെവിടെ നിന്നോ മുളപ്പിച്ചു ചാക്കിലാക്കി കൊണ്ട് …

ഉപനിഷത് സാഗരം ഛാന്ദോഗ്യോപനിഷത്ത് -9 അദ്ധ്യായം ആറ് ഖണ്ഡം എട്ട്

മന്ത്രം രണ്ട്: സയഥാ ശകുനി:സ്ത്രത്രേണ പ്രബുദ്ധോ ദിശം ദിശം ദിശം പതിത്വാ അന്യത്രായതനമലബ്ധ്വാ ബന്ധന മേപോ പശ്രയത ഏവമേവഖല്യ സോമ്യ തന്മനോ ദിശം ദിശം പതിത്വാന്യത്രായതനമലബധ്വാ പ്രാണമേവോപാശ്രയതേ, പ്രാണബന്ധനം ഹി സോമ്യ മന ഇതി. സാരം: ഒരു ചരടില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു പക്ഷി പല ദിക്കിലേക്കും പറന്നുപോയി എവിടെയും വിശ്രമസ്ഥാനം ലഭിക്കാതെ ബന്ധനസ്ഥാനത്തേത്തന്നെ ആശ്രയിക്കുന്നതു പോലെ, മനസ്സ് ഓരോ ദിക്കിലേക്കും പറന്നുപോയി എവിടെയും വിശ്രമസ്ഥാനം ലഭിക്കാതെ, പ്രാണനെത്തന്നെ ആശ്രയിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഹേ സൗമ്യ, മനസ്സ് പ്രാണനെന്ന ബന്ധനസ്ഥാനത്തോടു …

വാക്സിനുകൾക്ക് അർബുദത്തെ തടയാൻ ആകുമോ? വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചു

  കാലിഫോര്‍ണിയ: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്സിന് എന്ന ആളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള വാക്സിന്‍, ബയോഎന്‍ടെകാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക . ലോകത്തിലെ ഏറ്റവും വലിയ മരണകാരണമാണ് ശ്വാസകോശാര്‍ബുദം. പ്രതിവര്‍ഷം 1.8 ദശലക്ഷം ആളുകള്‍ ഇത് മൂലം മരണപ്പെടുന്നുണ്ട്. ഇത് കീമോതെറാപ്പിയേക്കാള്‍ വളരെ ഫലപ്രദമാണെന്നും, അമിതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ …

സ്‌കോഡയുടെ പുതിയ എസ് യു വി കാറിന് പേരിട്ട് കാസര്‍കോട് സ്വദേശി, ‘കൈലാകി’ന്റെ രാജ്യത്തെ ആദ്യ ഉടമയാകും സിയാദ് 

  സ്കോഡയുടെ പുതിയ എസ് യു വിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് നായന്മാര്‍മൂല പാണലം കോളിക്കടവ് സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനുമായ മുഹമ്മദ് സിയാദ്(24) ആണ് വാഹനത്തിന് പേരിട്ടത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം …

 ”മുടിയിലും കഴുത്തിലും സ്പർശിച്ചു, പീഡിപ്പിക്കാൻ ശ്രമിക്കും മുമ്പ് ഇറങ്ങി ഓടി “; സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി 

  തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതിയുമായി ബംഗാളി നടി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര പറയുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ …

കണ്ണൂരിൽ നിപയോ ? രോഗലക്ഷണമുള്ള രണ്ടുപേർ ആശുപത്രിയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് ‌സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികളായ 48ഉം 18ഉം വയസ്സുള്ള പുരുഷന്മാരാണിവർ. പനിയും തലവേദനയുമായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച ഇരുവരും ചികിത്സതേടിയത്. നിപാ രോഗം സംശയിക്കുന്നതായി ഇവിടുത്തെ ഡോക്ടർമാർ അറിയിച്ചതിനാൽ ജില്ലാ ആരോഗ്യവിഭാഗം ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപാ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്‌ പരിശോധനയ്ക്ക് അയക്കും. …

കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 2 വർഷം കഠിന തടവും പിഴയും

  കാസർകോട്: കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ രണ്ട് വർഷം കഠിന തടവിനും 20000 രുപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി തായൽ നായർ ന്മാർമൂല ഫാത്തിമ മൻസിലിൽ എൻ എസ്. ജുനൈദി (29)നെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2017 ഒക്ടോബർ 30 ന് രാത്രി 7.20ന് കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ ബുള്ളറ്റ് ബൈക്കിൽ …

കാറഡുക്ക സൊസൈറ്റിയിലെ തട്ടിപ്പ്; തട്ടിയെടുത്ത സ്വര്‍ണ്ണം മാണിക്കോത്ത് പണയം വച്ച നിലയിൽ  

  കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയ നിലയിൽ കണ്ടെടുത്തു. കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മാണിക്കോത്ത് ശാഖയിൽ പണയം വച്ച 106 ഗ്രാം സ്വര്‍ണ്ണമാണ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബാങ്കിൽ നിന്നു കണ്ടെടുത്തത്. കേസില്‍ ആദ്യം അറസ്റ്റിലായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ പണയപ്പെടുത്തിയത്. ഇയാൾ റിമാന്റിൽ …