ഓണ്‍ലൈന്‍ വ്യാപാരം; 33 ലക്ഷം തട്ടിയ കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ ഉഡുപ്പിയില്‍ പിടിയില്‍

  മംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളടക്കം നാല് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കാസര്‍കോട് കുമ്പള സ്വദേശി ബി ഖാലിദ്(39), നീര്‍ച്ചാല്‍ സ്വദേശി കെ.എ മുഹമ്മദ് സഫ്വാന്‍ (22), മംഗളൂരു ബിജായിയിലെ സതീഷ് ഷെട്ടി (22), പുത്തൂര്‍ കുറിയ സ്വദേശി പി മുഹമ്മദ് മുസ്തഫ(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 13 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. മോത്തിലാല്‍ …

17കാരനെ കാറില്‍ കയറ്റിക്കൊണ്ടു പോയി കാസര്‍കോട്ടെ ലോഡ്ജില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി; കുട്ടിയുടെ സുഹൃത്തിനെയും വിളിച്ചു വരുത്തി പീഡിപ്പിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍, ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

  കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അതേ സമയം തന്നെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്നു കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്‍കി. കഴിഞ്ഞ മാസം നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-”പതിനേഴുകാരനായ പരാതിക്കാരനെ കസ്റ്റഡിയിലുള്ള യൂസഫ് മദക്കം (50) എന്നയാള്‍ പരിചയപ്പെട്ടത് ബസ് …

പിഗ്മി കലക്ഷന്‍ ഏജന്റിനെ കാണാതായി; സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍, പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നു

  കാസര്‍കോട്: ജോലിക്കു പോയ പിഗ്മി കലക്ഷന്‍ ഏജന്റിനെ കാണാതായി. സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ്, അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)നെയാണ് കാണാതായത്. സാധാരണ നിലയില്‍ കലക്ഷന്‍ കഴിഞ്ഞ് രാത്രി 8.30 മണിയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്. വ്യാഴാഴ്ച പതിവുസമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. വീട്ടുകാര്‍ …

സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

  മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടിൽ കിഷോറും, നവീനും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതോടെ കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നവീന്റെയും കിഷോറിന്റെയും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് …

വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് കേസ് തടസ്സമല്ല; മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പി എച്ച് ഡി പഠനം നടത്താമെന്ന് സിൻഡിക്കേറ്റ് ഉപസമിതി

  തൃശൂർ: മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് പി എച്ച് ഡി പഠനം തുടരാം. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയാണ് ഇവർ. പി എച്ച് ഡി വിദ്യാർഥിയായിരിക്കെ എറണാകുളം മഹാരാജാസ് കോളേജിൽ കൃത്രിമ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ചു എന്ന് ആരോപണമാണ് വിദ്യക്കെതിരെയുള്ളത്. കാലടി സർവ്വകലാശാല നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിൽ വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. സിൻഡിക്കേറ്റ് …

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവാവിന്റെ സ്വകാര്യ ഭാഗത്ത് കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് കാമുകി !

  വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ സ്വകാര്യ ഭാഗത്ത് കാമുകി കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബിവണ്ടിയില്‍ ആഗസ്റ്റ് 16ന് ആണ് സംഭവം. 26 വയസുള്ള യുവതിയാണ് കാമുകന്റെ സ്വകാര്യ ഭാഗത്ത് കറിക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന ആവശ്യം കാമുകനായ യുവാവ് നിരസിച്ചതോടെയാണ് യുവതി അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് വെട്ടി പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. വെട്ടു കൊണ്ട യുവാവ് …

‘ വീട്ടിൽ ദോഷമുണ്ട്, സ്വർണ്ണം പൂജിച്ചുവച്ചാൽ ദോഷം മാറും’; വീട്ടമ്മയുടെ 12 പവൻ തട്ടിയെടുത്ത യുവതി അറസ്റ്റിൽ 

  കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാനെന്ന പേരിൽ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ ചേർന്ന് തട്ടിയത്. സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തി വീട്ടമ്മയുമായി സംസാരം നടത്തുന്നതിനിടയിൽ വീട്ടിൽ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. കാര്യമാണെന്ന് വിശ്വസിച്ച വീട്ടമ്മ സ്വർണം ഇവർക്ക് നൽകി. സ്വർണം കൈക്കലാക്കിയ …

ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു

കാസർകോട്: ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച്  കുമ്പളയിലെ യുവ വ്യാപാരി മരിച്ചു. മൊഗ്രാൽ കുട്ടിയാൻ വളപ്പ് ഖുത്തുബിൻ നഗറിലെ കബീർ ഫിദ(33)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ഓടെ ചെർക്കള കെ കെ പുറത്തെ പുതുതായി പണിയുന്ന ആശുപത്രി സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ കബീറിനെ കാസർകോട്ട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മംഗളൂരിലേക്ക് കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു.  കുമ്പള മീപ്പിരി സെന്ററിൽ ഡ്രസ് സ്ഥാപന ഉടമയായിരുന്നു. പരേതനായ മമ്മു- മറിയമ്മ ദമ്പതികളുടെ …

‘ആ സംവിധായകന്റെ സെറ്റില്‍ അഭിനയിക്കാന്‍ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും, പിന്നീട് നമ്മളോട് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടും’; സെറ്റിലെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഉഷ

  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നു സിനിമ സീരിയല്‍ നടി ഉഷ ഹസീന. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ തുടരും. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരില്‍ അവരുടെ ഒരു ബാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോള്‍ അറിയില്ല, അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേര്‍ ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്ന് …

വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

  കാസര്‍കോട്: വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചിത്താരിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. രാത്രി പത്തുമണിയോടെ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: കുഞ്ഞു ഹലീമ. മക്കള്‍: ഹബീബ് ബ്രിറ്റ, ആമിന, ശമീമ, സൈമുജ. മരുമക്കള്‍: എ ഹമീദ് ഹാജി, മുഹമ്മദലി ചെറുവത്തൂര്‍, സാജിദ, മുജീബ്. കൂളിക്കാട് സിറാമിക് ഹൗസ്, ഇലക്ട്രിക്കല്‍സ്, ഹാര്‍ഡ് വേയേഴ്‌സ്, കൂളിക്കാട് ഏജന്‍സീസ് എന്നീ …

കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു

  കാസര്‍കോട്: കസബ അഴിമുഖത്ത് നങ്കൂരമിട്ട വഞ്ചി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. കസബ കടപ്പുറത്തെ അമ്മ പായ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ട് നങ്കൂരമിട്ടിരുന്നു. രാത്രിയിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെട്ട് തകരുകയായിരുന്നു. ശക്തമായ തിരമാലയില്‍ വഞ്ചി തീരത്തെ പാറകളിലിടിച്ചാണ് തകര്‍ന്നത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറയുന്നു.

മുട്ടത്തൊടിയില്‍ സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം; 800 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി

  കാസര്‍കോട്: മുട്ടത്തൊടി ഉജംകോട് സ്വകാര്യവ്യക്തിയുടെ കാട്ടില്‍ വാറ്റ് ചാരായ നിര്‍മാണം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് ഇന്റ്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ചാരായം വാറ്റുന്നതിന് വേണ്ടി വെള്ളം, വെല്ലം, നവസാരം എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പുളിപ്പിച്ച് പാകപ്പെടുത്തിയ നിലയിലായിരുന്നു 800 ലിറ്റര്‍ വാഷ്. അതേസമയം ആരാണ് നിര്‍മാണത്തിന് പിന്നിലെന്ന് കണ്ടെത്തയിട്ടില്ല. പ്രതിയെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ …

വെള്ളുടയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയവരെ ജനകീയ സമരസമിതി തടഞ്ഞു; സ്ഥലത്ത് പൊലീസുമായി ഉന്തും തള്ളും: സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  കാസര്‍കോട്: വെള്ളുടയില്‍ ദുര്‍ഗ ഭഗവതി ക്ഷേത്രപരിസരത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയ കമ്പനി അധികൃതരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.ദാമോധരന്‍, കെപി ഷൈന്‍, എ സന്തോഷ് കുമാര്‍ നേതൃത്വത്തിലുള്ള നൂറോളം പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സോളാര്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തുമെന്നറിഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള നൂറോളം ആളുകള്‍ സ്ഥലത്ത് …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാടിയത് ഗുരുതരമായ പ്രശ്‌നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. സെപ്റ്റംബര്‍ 10-ന് …

റാണിപുരത്ത് ട്രക്കിങ് വഴിയില്‍ കൊമ്പന്‍; ഇന്നത്തെ ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി

  കാസര്‍കോട്: റാണിപുരത്ത് സഞ്ചാരികള്‍ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് കൊമ്പന്‍ എത്തി. വിനോദ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വ്യാഴാഴ്ച റാണിപുരത്ത് വനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. എല്ലാ ദിവസം രാവിലെ വന സംരക്ഷണ സമിതി വാച്ചര്‍മാര്‍ മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ ആനയില്ല എന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടാറ്. രാവിലെ നടത്തിയ പരിശോധനയിലാണ് മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രക്കിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് വനം വകുപ്പ് …

വയനാടിനൊരു കൈത്താങ്ങ്; സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര തുടങ്ങി, ഇന്നത്തെ കളക്ഷന്‍ തുക മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക്

  കാസര്‍കോട്: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങ്; സ്വകാര്യ ബസുകള്‍ കാരുണ്യ യാത്ര ആരംഭിച്ചു. ഇന്നത്തെ കളക്ഷന്‍ തുക മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കാരുണ്യയാത്രയുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബസുടമസ്ഥ സംഘം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ആധ്യക്ഷം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, സബ്കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ആര്‍.ടി.ഒ സജി പ്രസാദ്, ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ …

ഉപ്പളയിലെ ഗതാഗത സ്തംഭനം: പൊറുതിമുട്ടി വിദ്യാര്‍ത്ഥികളും രോഗികളും; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

  കാസര്‍കോട്: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്. ഇത്രയും വലിയ ഗതാഗത തടസം നേരിടുമ്പോഴും ഉപ്പളയിലെ പൊലീസ് ഹൈഡ് പോസ്റ്റ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ …

ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട്ടെ എട്ടുവയസുകാരന്‍ മരിച്ചു

  കാസര്‍കോട്: ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് അരയിയിലെ എട്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് നിസാറിന്റെയും ജസീനയുടെയും മകന്‍ മുഹമ്മദ് ഷാസില്‍ സയാന്‍(എട്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് നാലുദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ അരയി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കം നടന്നു. ബോവിക്കാനം എ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദു:ഖ …