കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

 

കാസര്‍കോട്:  വ്യാപാരി സമൂഹത്തെ രാഷ്ട്രീയ രംഗത്തെ സ്വാധീന ശക്തിയായി മാറ്റുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണയോഗം വ്യാപാര ഭവനില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, യൂണിറ്റ് പ്രസിഡന്റ് ടി.എ ഇല്യാസ്, ജില്ലാ സെക്രട്ടറിമാരായ കെ.ദിനേശ്, ബി.എം ഷെരീഫ്, അന്‍വര്‍ സദാത്ത്, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ റൗഫ് പള്ളിക്കാല്‍, ബി.എം അബ്ദുള്‍ കബീര്‍ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റായി എ.എ അസീസിനെയും, ജനറല്‍ സെക്രട്ടറിയായി കെ.ദിനേശിനെയും, ട്രഷററായി ബി.എം ഷെരീഫിനെയും വൈസ് പ്രസിഡന്റുമാരായി ടി.എ അന്‍വര്‍ സദാത്ത്, മുഹമ്മദ് കുഞ്ഞി കുഞ്ചാര്‍ എന്നിവരെയും സെക്രട്ടറിമാരായി റൗഫ് പള്ളിക്കാല്‍, ബി.എം അബ്ദുള്‍ കബീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. വയാനാട് ദുരിത ബാധിതര്‍ക്ക് സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ മുണ്ടക്കൈയിലെയും ചൂരല്‍ മലയിലെയും എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ പരിഗണിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page