റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

  കാസര്‍കോട്: റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ്  രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അരയി വട്ടത്തോടെ ബി.കെ. അബ്ദുള്ള കുഞ്ഞി(54) ആണ് മരിച്ചത്. മെയ് 28ന് അരയി പുഴയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥി സിനാന്റെ പിതാവാണ് മരിച്ച അബ്ദുള്ളക്കുഞ്ഞി. ജൂലായ് മൂന്നിന് ദേശീയപാത കാലിക്കടവിലാണ് അപകടം. അപകടത്തില്‍ തുടയെല്ല് തകര്‍ന്നതോടെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം വരാത്തതിനെ തുടര്‍ന്ന് മൂന്നുമാസമായി …

ലോറി സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു കിടന്ന പാചകവാതക സിലിണ്ടര്‍ വിതരണം പഴയ പടിയായില്ല: ഏജന്‍സി ഓഫീസുകളില്‍ തിരക്കോട് തിരക്ക്

  കാസര്‍കോട്: ഒരാഴ്ച മുമ്പ് ദേശീയതലത്തില്‍തന്നെ നടന്ന ലോറി സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട പാചകവാതക സിലിണ്ടര്‍ വിതരണം ലോറി സമരം അവസാനിച്ചു ഒരാഴ്ച പിന്നിടുമ്പോഴും സിലിണ്ടറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നു. സിലിണ്ടര്‍ വിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിയാത്തതാണ് സിലിണ്ടര്‍ ലഭിക്കാത്തതിന് കാരണമാവുന്നത്. ഗ്യാസ് ഇല്ലാതെ പല വീടുകളിലും പാചകം നടക്കുന്നില്ല. മറ്റു മാര്‍ഗ്ഗങ്ങളൊക്കെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്. പാചകവാതകം തീര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ ഗ്യാസ് ഏജന്‍സി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അധിക ചെലവും ഉണ്ടാക്കുന്നു. ഓട്ടോകളും …

കാലിലെ ഉളുക്ക് കാര്യമാക്കിയില്ല, നീര് മാറുമെന്ന് കരുതി മര്‍മ്മ ചികില്‍സയും നടത്തി; പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

  പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറില്‍ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ. ആഗസ്ത് 27നു സ്‌കൂളില്‍ നിന്നു മടങ്ങിയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതാണെന്ന് കരുതി പിന്നീട് ചികിത്സ തേടിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു കഴിച്ചുകൂട്ടുകയായിരുന്നു. അതിനിടെ തിരുമ്മു ചികിത്സയും നടത്തി. …

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

  ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മംഗളൂരു മൂടുപേരാര്‍ കയറാനെ സ്വദേശി പരേതനായ ആനന്ദ പൂജാരിയുടെ മകന്‍ പ്രദീപ് പൂജാരി (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പ്രദീപിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബജ്പെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പടുപേരാര്‍ പഞ്ചായത്ത് ജീവനക്കാരനായിരുന്നു പ്രദീപ്. സംസ്ഥാന ഗ്രാമപഞ്ചായത്ത് എംപ്ലോയീസ് വെല്‍ഫെയര്‍ …

‘തന്റെ സിനിമയിലാണോ കാരവനില്‍ ഒളിക്യാമറ വച്ചത്?’; ഒരു ചാനല്‍ അഭിമുഖത്തിന് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ചെന്നു നടി രാധികാ ശരത്കുമാര്‍

  ചെന്നൈ: കാരവനിൽ ക്യാമറ സ്ഥാപിച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണവുമായി നടി രാധിക ശരത് കുമാർ വീണ്ടും രം​ഗത്ത്. ഒരു ചാനലിനോട് നടത്തിയ അഭിമുഖത്തിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചെന്ന് രാധിക പറഞ്ഞു. തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവമുണ്ടായത് എന്ന് ചോദിച്ചാണ് മോഹൻലാൽ തന്നെ വിളിച്ചതെന്ന് രാധിക പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.’ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ …

സിനിമയിൽ അഭിനയിക്കാൻ അവസര വാഗ്ദാനം, റിസോർട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ നടൻ ബാബുരാജ് പീഡിപ്പിച്ചെന്നു പരാതി

  ഇടുക്കി: നടൻ ബാബുരാജിനെതിരെ വീണ്ടും പീഡന പരാതി. പീഡിപ്പിച്ചെന്ന യുവതിയുടെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. ഡിഐജിയ്ക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019ൽ പെരുമ്പാവൂരിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എസ്ഐടി ടീമിന് കൈമാറും. യുവതി ബാബുരാജിൻ്റെ റിസോർട്ടിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. അതേസമയം തനിക്കെതിരായ ആരോപണത്തിൽ …

വിമാനത്തിലെ ബാത്റൂമിൽ വച്ച് പുകവലിച്ചു, മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്  

  മംഗളൂരു: സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് വിമാനത്തിൽ വെച്ച് സിഗരറ്റ് വലിച്ച മഞ്ചേശ്വരം സ്വദേശിയായ 24കാരനെതിരെ ബജ്‌പെ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 31ന് വൈകിട്ട് അബുദാബിയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു യുവാവ്. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് യുവാവ് വിമാനത്തിൻ്റെ ബാത്റൂമിൽ വച്ച് സിഗരറ്റ് വലിച്ചതായി പരാതി ലഭിച്ചിരുന്നു.  വിമാന ഉദ്യോഗസ്ഥരുടെ വിവരത്തെ തുടർന്ന് ബജ്‌പെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഈ വർഷത്തെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം കാസർകോട് സ്വദേശി സുരേന്ദ്രൻ കാടങ്കോടിന് 

  കാസർകോട്: ബാലസാഹിത്യത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം സുരേന്ദ്രൻ കാടങ്കോടിന്. സുരേന്ദ്രന്റെ ‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ’ എന്ന കൃതിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 10,000രൂപയും പ്രശസ്ത‌ിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും.ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ …

കാഞ്ഞങ്ങാട്ടെ യുവ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പ് ഉടമ മരിച്ചു. കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം കല്ലട കോംപ്ലക്സിൽ കഴിഞ്ഞ 15 വർഷമായി മൊബൈൽ ഷോപ്പ് നടത്തിവരുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ എം ടി ജാബിർ (40)ആണ് മരിച്ചത്. കൈ വേദനയെ തുടർന്ന് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാബിർ തിങ്കളാഴ്ച പുലർച്ചേ രണ്ടു മണിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. വിപി ലത്തീഫ്, എം ടി സഫിയത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹില. ഏക മകൻ …

വാട്സാപ്പിൽ അശ്ലീല മെസ്സേജുകൾ അയക്കും, ലാബിൽ വെച്ച് സ്പർശിക്കും; വാൽപ്പാറ കോളേജിലെ ആറ് വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രൊഫസർമാർ അടക്കം നാലുപേർ അറസ്റ്റിൽ 

  കോയമ്പത്തൂര്‍: വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 6 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍ (39), എം. മുരളിരാജ് (33), ലാബ് ടെക്നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്സ് പരിശീലകന്‍ എന്‍. രാജപാണ്ടി (35) എന്നിവരെയാണ് വാൽപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ ആര്‍. അംബികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വാട്സാപ്പില്‍ …

വിവാഹവാഗ്ദാനം ചെയ്ത് പീഡനം: യുവാവിനു 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ; ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ക്ക് 5 വര്‍ഷം വീതം തടവ്

മംഗ്‌ളൂരു: വിവാഹവാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കാലുമാറിയ യുവാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു പേരെയും കോടതി തടവിനു ശിക്ഷിച്ചു. കര്‍ണ്ണാടക, പുത്തൂര്‍, കബക്കയിലെ മിതേഷി(30)നെ മംഗ്‌ളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (6) പത്തുവര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മിതേഷിന്റെ പിതാവ് രാമണ്ണ പൂജാരി (60), ബന്ധു നിഖിതേഷ് സുവര്‍ണ്ണ (45) എന്നിവരെ അഞ്ചുവര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. 2019ല്‍ പുത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത …

ഹൈക്കോടതി വിധി: കനകപ്പള്ളിയിലെ ക്ഷേത്രകമാനം പൊളിച്ചുമാറ്റി; ബസ് വെയ്റ്റിംഗ് ഷെഡുകളും നീക്കി

  കാസര്‍കോട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര കമാനവും രണ്ടു ബസ് വെയ്റ്റിംഗ് ഷെഡുകളും പൊളിച്ചുമാറ്റി. വെള്ളരിക്കുണ്ട്, പരപ്പ, കനകപ്പള്ളി വിഷ്ണു മൂര്‍ത്തി ദേവസ്ഥാന കമാനവും സമീപത്തുള്ള രണ്ടു ഷെഡ്ഡുകളുമാണ് നീക്കം ചെയ്തത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. വെള്ളരിക്കുണ്ട് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു കമാനം ബന്ധപ്പെട്ടവര്‍ സ്വയം പൊളിച്ചുമാറ്റിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഷെയര്‍ ട്രേഡിങ് തട്ടിപ്പിനിരയായ യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; വിട, എല്ലാവരും ക്ഷമിക്കണമെന്ന് കുറിപ്പ്

  കണ്ണൂര്‍: ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ യുവാവ് കണ്ണൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. പാനൂര്‍, ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്പത്ത് ഹൗസില്‍ പി.ജിതിന്‍രാജാണ് (31) മാര്‍ക്കറ്റ് റോഡിലുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചത്. ആലുവ എഫ്.എ.സി.ടിയില്‍ മെക്കാനിക്കാണ് ജിതിന്‍രാജ്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിന്‍രാജ് എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായത് ഷെയര്‍ ട്രേഡിങ് …

പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും ബോംബിട്ടു; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ കവടിയാറില്‍ കൊട്ടാരം പണിയുന്നു, സോളാര്‍ കേസ് അട്ടിമറിച്ചുവെന്നും ആരോപണം, ജുഡീഷ്യല്‍ അന്വേഷണം വേണം

  മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതരമായ ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അന്‍വര്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസാണ് സോളാര്‍ കേസ്. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചു. എടവണ്ണ കേസില്‍ നിരപരാധിയെ കുടുക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി എ.ഡി.ജി.പി അജിത് കുമാറിനു ബന്ധമുണ്ട്-പി.വി അന്‍വര്‍ എം.എല്‍.എ …

കസ്റ്റംസ് ചമഞ്ഞ് യുവതിയുടെ പണം തട്ടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

  പാലക്കാട്: മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം, കൊണ്ടോട്ടി, ഒലവട്ടൂര്‍, പുതിയടത്തുപറമ്പ് അബ്ദുല്‍ നാസറി(42)നെയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. 2023 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീഡിയോ കോളിംഗ് ആപ്പിലൂടെയാണ് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയ ആള്‍ യുവതിയുമായി സംസാരിച്ചത്. മുംബൈയില്‍ നിന്നു തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്നുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. കേസില്‍ നിന്നു …

കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അല്‍മോറ ജില്ലയിലെ പതിനാലുകാരിയാണ് അതിക്രമത്തിനു ഇരയായത്. കേസില്‍ ബിജെപി നേതാവായ ഭഗവത് സിംഗ് ബോറയാണ് അറസ്റ്റിലായത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ആഗസ്ത് 24ന് ആണ് കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ അവരുടെ നേതാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പോക്‌സോ കേസില്‍ അറസ്റ്റിലായ ഭഗവത് സിംഗ് ബോറയെ പാര്‍ട്ടിയില്‍ നിന്നു …

എ.ഡി.ജി.പിക്കെതിരായ ആരോപണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന് പരസ്യപ്രഖ്യാപനം

കോട്ടയം: എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തും. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തും- മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നു വ്യതിചലിക്കരുത്. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. …

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് യുവാക്കളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; ഒടുവില്‍ യുവതി കുടുങ്ങി

  വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് യുവാക്കളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ചിക്കബെള്ളാപുരയിലെ കോമള (38)യെ ആണ് ബംഗ്‌ളൂരു സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് 2017ല്‍ മരണപ്പെട്ടിരുന്നു. അതിനുശേഷമാണ് കോമള തട്ടിപ്പു ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഫോണ്‍ വഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹവാഗ്ദാനം നല്‍കി വീഴ്ത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു യുവതിയുടെ രീതി. ഏറ്റവും ഒടുവില്‍ പരിചയപ്പെട്ട യുവാവില്‍ നിന്നു 7.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആറു കോടി …