കസ്റ്റംസ് ചമഞ്ഞ് യുവതിയുടെ പണം തട്ടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

 

പാലക്കാട്: മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം, കൊണ്ടോട്ടി, ഒലവട്ടൂര്‍, പുതിയടത്തുപറമ്പ് അബ്ദുല്‍ നാസറി(42)നെയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
2023 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീഡിയോ കോളിംഗ് ആപ്പിലൂടെയാണ് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയ ആള്‍ യുവതിയുമായി സംസാരിച്ചത്. മുംബൈയില്‍ നിന്നു തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്നുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. യുവതി ഗൂഗിള്‍ പേ വഴി 98,000 രൂപ അയച്ചുകൊടുക്കുകയും ചെയ്തു. സമാനമായ രീതിയിലുള്ള മറ്റു തട്ടിപ്പു സംഭവങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിനിയുടെ പണം തട്ടിയെടുത്തതായുള്ള വിവരം പൊലീസിനു ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page