‘തന്റെ സിനിമയിലാണോ കാരവനില്‍ ഒളിക്യാമറ വച്ചത്?’; ഒരു ചാനല്‍ അഭിമുഖത്തിന് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ചെന്നു നടി രാധികാ ശരത്കുമാര്‍

 

ചെന്നൈ: കാരവനിൽ ക്യാമറ സ്ഥാപിച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണവുമായി നടി രാധിക ശരത് കുമാർ വീണ്ടും രം​ഗത്ത്. ഒരു ചാനലിനോട് നടത്തിയ അഭിമുഖത്തിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചെന്ന് രാധിക പറഞ്ഞു. തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവമുണ്ടായത് എന്ന് ചോദിച്ചാണ് മോഹൻലാൽ തന്നെ വിളിച്ചതെന്ന് രാധിക പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.’ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.- രാധിക പറഞ്ഞു. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഒരു ചാനലിനോട് പറഞ്ഞിരുന്നു. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പുതിയ പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page