ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അല്‍മോറ ജില്ലയിലെ പതിനാലുകാരിയാണ് അതിക്രമത്തിനു ഇരയായത്. കേസില്‍ ബിജെപി നേതാവായ ഭഗവത് സിംഗ് ബോറയാണ് അറസ്റ്റിലായത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ആഗസ്ത് 24ന് ആണ് കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ അവരുടെ നേതാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പോക്‌സോ കേസില്‍ അറസ്റ്റിലായ ഭഗവത് സിംഗ് ബോറയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് മഹേന്ദ്രഭട്ട് വ്യക്തമാക്കി.