റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

 

കാസര്‍കോട്: റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ്  രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അരയി വട്ടത്തോടെ ബി.കെ. അബ്ദുള്ള കുഞ്ഞി(54) ആണ് മരിച്ചത്. മെയ് 28ന് അരയി പുഴയില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥി സിനാന്റെ പിതാവാണ് മരിച്ച അബ്ദുള്ളക്കുഞ്ഞി. ജൂലായ് മൂന്നിന് ദേശീയപാത കാലിക്കടവിലാണ് അപകടം. അപകടത്തില്‍ തുടയെല്ല് തകര്‍ന്നതോടെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം വരാത്തതിനെ തുടര്‍ന്ന് മൂന്നുമാസമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി മരിച്ചു. പരേതനായ മൊയ്തുകുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കംസിയ. മറ്റു മക്കള്‍: അര്‍ഷാന, അഫ്രീന(ബിഫാം വിദ്യാര്‍ഥിനി). മരുമക്കള്‍: റഷീദ് നീരളി. സഹോദരങ്ങള്‍: ഇസ്മയില്‍, ഹനീഫ.

 

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ടെ ആറ് ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയത് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം; കവര്‍ച്ചക്കാര്‍ ബണ്ട്വാളിലേക്ക് കടന്നതായി സംശയം, പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

You cannot copy content of this page