വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; നടത്തിപ്പുകാരിയും ഇടപാടിനു എത്തിയ യുവാവും പിടിയില്‍, കസ്റ്റഡിയിലെടുത്ത ഫോണില്‍ പ്രമുഖരുടെ പേരുള്ളതായി സൂചന

 

വീടു കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. നടത്തിപ്പുകാരിയും ഇടപാടിനെത്തിയ യുവാവും പിടിയില്‍. കാര്‍ക്കള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാനൂര്‍ സ്വദേശിനി പ്രമീള വിജയകുമാര്‍, ഇടപാടിനു എത്തിയ ഭരത് എന്നു പേരുള്ള യുവാവ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഒരു യുവതിയെ കാര്‍ക്കള പൊലീസ് രക്ഷപ്പെടുത്തി. പ്രമീളയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മാസങ്ങളായി പെണ്‍വാണിഭം നടന്നിരുന്നത്. ഇവിടേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വന്‍ പൊലീസ് സംഘമെത്തി വീടു വളഞ്ഞാണ് യുവതി യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായ യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രമീള ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യം അറിയാന്‍ മൊബൈല്‍ ഫോണിലെ നമ്പരുകളും വാട്‌സ്ആപ് സന്ദേശങ്ങളും പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page