കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. അര്‍ച്ചന ബസ് ഡ്രൈവറും ചെറുവത്തൂര്‍ പുതിയകണ്ടം സ്വദേശിയുമായ കെ.പി.പ്രകാശന്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ സര്‍വീസ് നടത്തുന്നതിനായി ബസ് എടുക്കാന്‍ ചീമേനിയിലേക്ക് പോകുന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കേശവന്റെയും കെ.പി.കല്യാണിയുടെയും മകനാണ്. ഭാര്യ: ശ്രുതി (പിലിക്കോട്). മകള്‍: അമയ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ശ്രീനിവാസന്‍, കെ.പി.അശോകന്‍, കെ.പി.രാജന്‍. ഞായറാഴ്ച ചെറുവത്തൂര്‍ ഹൈവേ ഓട്ടോസ്റ്റാന്റിലും പുതിയകണ്ടത്തിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സംസ്‌കാരം നടന്നു.