കണ്ണൂര്‍: പാലക്കുന്ന് വടക്കുമ്പാട്ട് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്തിലെ വടക്കുമ്പാട് വാര്‍ഡിലെ
കുളിക്കാവ് ക്ഷേത്രത്തിനു സമീപം സൈബുന്നീസയുടെ പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം. കാട്ടിനുള്ളിലെ പാഴ്ചെടികള്‍ മാറ്റുന്നതിനിടെ കടന്നല്‍കൂട് തകരുകയായിരുന്നു.
പരിക്കേറ്റ കാനങ്കര ലീല(58), കൊവ്വല്‍ ലീല(60), പാവൂര്‍ സാവിത്രി(68), കെവി യശോദ(63), ടി സാവിത്രി (55) എന്നിവര്‍ കരിവെള്ളൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.