ആഴക്കടല്‍ മല്‍സ്യബന്ധനം; പിടികൂടിയ സംഘത്തിന് നേരെ അക്രമം; ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ് മാവില കടപ്പുറത്തെ ബിനീഷിനു ഗുരുതര പരിക്ക്

കാസര്‍കോട്: സമുദ്രാതിര്‍ത്തി കടന്നുള്ള ആഴക്കടല്‍ മല്‍സ്യബന്ധനം തടയുന്നതിനിടയിലുണ്ടായ അക്രമത്തിലാണെന്നു സംശയിക്കുന്നു, ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡ് മാവിലാക്കടപ്പുറം ഒരിയരയിലെ ബിനീഷിനു(45 )ഗുരുതരമായി പരിക്കേറ്റു. മല്‍സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്ന് കരക്കെത്തിച്ച ബിനീഷിനെ കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച്ച രാത്രി ബേക്കല്‍ പള്ളിക്കര ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ചാണ് അപകടം ഉണ്ടായത്. അനധികൃതമായി ലൈറ്റ് തെളിച്ച് മീന്‍ പിടിക്കുന്നത് തടയുന്നതിനായി കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായി കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്നു. അതിനിടെയാണ് സമുദ്രാതിര്‍ത്തി കടന്നു അനധികൃതമായി മല്‍സ്യ ബന്ധനം നടത്തുകയായിരുന്ന ബോട്ട് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചു കയറിയ ബോട്ടിനെ അധീനതയിലാക്കി. പിടിച്ചെടുത്ത ബോട്ടിനെ കരക്കെത്തിക്കാന്‍ ശമിക്കുന്നത്തിനിടെയുണ്ടായ അപകടത്തില്‍ പട്രോളിംഗ് ടീമിലുണ്ടായിരുന്ന ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡ് ബിനീഷ് ബോട്ടില്‍ നിന്ന് വീഴുകയും അടിയില്‍പ്പെട്ടു കാലിന് അതീവ ഗുരുതരമായ പരിക്കേല്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page