കാസര്‍കോട്: സബീന പാട്ടുകാരനും പൊതുമരാമത്ത് കരാറുകാരനുമായ കുമ്പള പേരാല്‍ മടിമുഗര്‍ സ്വദേശി പിഎസ് മുഹമ്മദ് ഹാജി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ദീര്‍ഘകാലം മടിമുഗര്‍ ജുമമാസ്ജിദ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പേരാല്‍ വാര്‍ഡ് മുസ്ലീംലീഗ് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. കുമ്പളയിലെ അറിയപ്പെടുന്ന സബീന പാട്ട് ഗായകനായിരുന്നു. എഴുപതുകളിലും എണ്പതുകൡും കല്യാണ വീടുകളിലും മറ്റുമുള്ള പരിപാടികളില്‍ സജീവമായിരുന്നു. ഖബറടക്കം ഞായറാഴ്ച വൈകീട്ടു നടക്കും. ഭാര്യ: ഖദീജ. മക്കള്‍: ഷേയ്ക്കലി, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്, യൂസഫ്, അബ്ദുല്‍ അസീസ്, ഇസ്മായില്‍, ആയിശ. മരുമക്കള്‍: അബ്ബാസ്, റംഷി, മറിയമ്മ, കുബ്റ, റുബീന.
