കരാര്‍ അല്ല കരാമത്ത് | Narayanan periya
പഴയൊരു തര്‍ക്ക പ്രശ്നം: പുഴുങ്ങിയുണക്കിയ നെല്ല് ഉരലില്‍ ഇട്ട് ഉലക്ക ഉപയോഗിച്ച് കുത്തിയപ്പോള്‍ അരി വല്ലാതെ പൊടിഞ്ഞ് കാണപ്പെട്ടു. എന്താണ് പറ്റിയത്. ആര്‍ക്കാണ് തെറ്റ് പറ്റിയത്? ആരെ കുറ്റപ്പെടുത്തണം. ഉരലിന്റെ കുഴപ്പമെന്ന് ഉലക്ക; അല്ല, നേരെ മറിച്ചാണ് എന്ന് ഉരല്‍. ഉണക്കം ശരിയായില്ല നെല്ലിന്റെ: പുഴുങ്ങിയതില്‍ പാകം തെറ്റി-ഇങ്ങനെ ന്യായവും മറു ന്യായവും പറയാന്‍ ഇനിയും പലതുമുണ്ടാകും. പൊടിയരി ബാക്കി.ഉലക്ക, ഉരല്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ഇക്കാലത്ത് എത്രപേര്‍ക്ക് അറിയാം? അതുകൊണ്ട് നമ്മുടെ പുലിക്കുന്നിലേക്ക് പോകാം. കാസര്‍കോട്ട് …