സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മകളെ കാണിക്കാൻ മുൻഭാര്യ തയ്യാറാകുന്നില്ല എന്നടക്കം ബാല ആരോപിച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിലുള്ള അധിക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page