കാസര്‍കോട്: കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ സെല്‍ത്തുമുഹമ്മദിനു നേരെ വീണ്ടും കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം; രക്ഷപ്പെട്ടത് ഭാഗ്യത്തിന്. കൊടിയമ്മ, പുളിക്കുണ്ട് സ്വദേശിയായ മുഹമ്മദിനു നേരെ ഞായറാഴ്ച രാത്രി 9.30 മണിയോടെ കൊടിയമ്മ, ശിബിലി നഗറില്‍ വച്ചാണ് പന്നിക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. വാടക പോയി മടങ്ങുന്നതിനിടയില്‍ പന്നിക്കൂട്ടം റോഡിനു കുറുകെ ഓടുകയും ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു വീണു. തുടര്‍ന്ന് പന്നിക്കൂട്ടം തനിക്കു നേരെ തിരിഞ്ഞപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു മുഹമ്മദ് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കു മുഹമ്മദിന്റെ ഓട്ടോയ്ക്കു നേരെ കഞ്ചിക്കട്ടയില്‍ വച്ചും കാട്ടുപ്പന്നി ആക്രമണം ഉണ്ടായിരുന്നു. അന്ന് മുഹമ്മദിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ഓട്ടോയ്ക്കു വലിയ നാശം ഉണ്ടാവുകയും ചെയ്തിരുന്നു.