കാസര്‍കോട്: ബാരയില്‍ അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ബാര പാലക്കാല്‍ മുല്ലച്ചേരി കുഞ്ഞമ്പു നായര്‍ (75), ബാര പന്തല്‍തൊട്ടി മുല്ലച്ചേരി മീനാക്ഷി അമ്മ (75) എന്നിവരാണ് മരിച്ചത്. കുഞ്ഞമ്പുനായര്‍ ഞായറാഴ്ച ഉച്ചയ്ക്കും, മീനാക്ഷിയമ്മ രാത്രിയിലുമാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇരുവരും. ലക്ഷ്മിയാണ് കുഞ്ഞമ്പു നായരുടെ ഭാര്യ. മക്കള്‍: പരേതയായ സരസ്വതി, ധന്യ, ദിവ്യ. മരുമക്കള്‍: സുരേഷ്, മധുസൂദനന്‍. സഹോദരങ്ങള്‍: നാരായണി അമ്മ, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍. പരേതനായ കരുണാകരന്‍ പിള്ളയാണ് മീനാക്ഷി അമ്മയുടെ ഭര്‍ത്താവ്. മക്കള്‍: രത്‌നാകരന്‍, സരസമ്മ, നളിനി സുജാത. മരുമക്കള്‍: ശ്രീവിദ്യ, ബിജു, മധു, വിജയന്‍.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, പരേതരായ നാരായണന്‍ നായര്‍, അമ്മാളുഅമ്മ, കല്യാണിഅമ്മ.
