കാസര്‍കോട്: ബദിയഡുക്കയില്‍ മുസ്ലീം ലീഗ് നേതാവിന് കുത്തേറ്റു. മുസ്ലീംലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഒ പി ഹനീഫ(48)യ്ക്കാണ് കുത്തേറ്റത്. തല, പള്ള, കൈ എന്നിവിടങ്ങളില്‍ കുത്തേറ്റ ഇദ്ദേഹത്തെ ചെങ്കളയിലെ ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 6.15 മണിക്ക് നെക്രാജെ, ചന്ദ്രംപാറയിലെ വീട്ടില്‍ കയറിയായിരുന്നു അക്രമം. സംഭവത്തില്‍ നാട്ടുകാരനായ ഷെരീഫി(52)നെതിരെ ബദിയഡുക്ക പൊലീസ് വധശ്രമത്തിനു കേസെടുത്ത് അറസ്റ്റുചെയ്തു. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചായിരുന്നു അക്രമം. അക്രമത്തിന്റെ കാരണം എന്താണെന്നു വ്യക്തമല്ല.