പൈക്കയിലെ ബെള്‍ത്തമ്മ അന്തരിച്ചു; സംസ്‌കാരം നാളെ

പൈക്ക: നെക്രാജെ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മാസ്റ്ററും അഖില കേരള യാദവ സഭയുടെ സ്ഥാപകരില്‍ ഒരാളുമായ പരേതനായ എന്‍ അച്യുത മണിയാണിയുടെ ഭാര്യ ബെള്‍ത്തമ്മ (86)അന്തരിച്ചു. മക്കള്‍: എന്‍എ കൃഷ്ണന്‍(ഗുജറാത്ത്), എന്‍എ ശിവരാമന്‍ (മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി), ഭാഗീരഥി, പത്മാവതി, സീതാദേവി, ഗംഗാദേവി, സരസ്വതി. മരുമക്കള്‍: ഐത്തപ്പ മിഞ്ചിപ്പദവ്, രമേശ് ബായാര്‍, ചന്ദ്രശേഖര ഏത്തടുക്ക, രാഘവന്‍ കുണ്ടംകുഴി, ദാമോദരന്‍ തോന്നിക്കല്‍, രജിത, ജയ ചിത്ര.സംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടു വളപ്പില്‍.

എന്റെ പുസ്തകങ്ങള്‍ | Kookkanam Rahman

2013ല്‍ പ്രസിദ്ധീകരിച്ച എന്റെ മൂന്നാമത്തെ പുസ്തകമാണ് ‘സ്ത്രീ രോദനത്തിന്റെ കാണാപ്പുറങ്ങള്‍. പ്രകാശന്‍ കരിവെള്ളൂര്‍ പ്രസ്തുത പുസ്തകത്തെ വിലയിരുത്തി പരാമര്‍ശിച്ച വസ്തുതകള്‍ ഏറെ ശ്രദ്ധേയമാണ്. കാലവും ലോകവും നിരാര്‍ദ്രമാകുമ്പോള്‍ മനുഷ്യപ്പറ്റുള്ള ആളുകള്‍ക്ക് ജീവിതം ഒരു ആധിയായി തീരുകയാണ്. അവര്‍ നാടോടുമ്പോള്‍ നടുവേ ഓടാന്‍ ശീലിച്ചിട്ടില്ലാത്ത വ്യക്തികളാണെങ്കില്‍ പറയുകയേ വേണ്ട. പ്രതിസന്ധികള്‍ രൂക്ഷമാകുന്നു. സമൂഹവും സംസ്‌കാരവും അവര്‍ക്ക് സമ്മാനിക്കുന്നത് കുറെ ഉത്ക്കണ്ഠകളും സംഘര്‍ഷങ്ങളും മാത്രമാണ്. സ്വാര്‍ത്ഥതയുടെയും, സുരക്ഷിതത്വത്തിന്റെയും, ശുഭപ്രതീക്ഷയുടേയും മൗന വാത്മീകങ്ങളില്‍ കഴിയാന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. അത് കൊണ്ട് സ്വന്തം …

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒക്ടോബര്‍ 28ന് അര്‍ധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെയാണ് വെടിക്കെട്ടപകടം ഉണ്ടായത്. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ …

നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണം; എം രാജഗോപാലന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം രാജഗോപാലന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ സന്ദീപ്, ബിജു, രതീഷ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, മംഗളൂരു തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമായിരുന്നു. നിര്‍ധനരായ കുടുംബങ്ങളുടെ താങ്ങും തണലുമായി നിന്നവരാണ് ഈ അപകടത്തില്‍ …

ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി; പിവി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിവി അന്‍വറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘവുമാണ് താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും …

ആഭരണങ്ങള്‍ക്കായി വയോധികയെ കൊന്നു; മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ കൊണ്ടുപോയി തള്ളാന്‍ ശ്രമം; സ്വര്‍ണപ്പണിക്കാരനും മകളും അറസ്റ്റില്‍

ചെന്നൈ: ആഭരണങ്ങള്‍ക്കായി വയോധികയെ കൊന്ന ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ കൊണ്ടുപോയി തള്ളന്‍ ശ്രമിച്ച സ്വര്‍ണപ്പണിക്കാരനും മകളും അറസ്റ്റില്‍. സേലം സ്വദേശികളും നെല്ലൂര്‍ സന്തപ്പേട്ട നിവാസികളുമായ ബാലസുബ്രഹ്‌മണ്യം(43), 17 വയസ്സുള്ള മകള്‍ എന്നിവരാണു പിടിയിലായത്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ അയല്‍വാസിയാണ് ബാലസുബ്രഹ്‌മണ്യം. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ബെഡ്ഷീറ്റ് കൊണ്ട് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം താലിമാല, മറ്റൊരു സ്വര്‍ണമാല, കമ്മല്‍ …

സീരിയല്‍ കാണുന്നതിനിടയില്‍ ഹൃദയാഘാതം; വീട്ടമ്മ മരിച്ചു

കാസര്‍കോട്: ടിവിയില്‍ സീരിയല്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വീട്ടമ്മ മരിച്ചു. ബദിയഡുക്ക, കുണ്ടാലുമൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിമ്മപ്പ പാട്ടാളിയുടെ ഭാര്യ സാവിത്രി (51)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം. ഉടന്‍ ബദിയഡുക്കയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: മുരളികൃഷ്ണ, ചൈത്ര, അമൃത. മരുമക്കള്‍: സുനില്‍, അനില്‍. സഹോദരങ്ങള്‍: ലീല, സഞ്ജീവി.

തേങ്ങ പെറുക്കുന്നതിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വയോധികന്‍ മരിച്ചു

കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്നു തേങ്ങ പെറുക്കുന്നതിനിടയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വയോധികന്‍ മരിച്ചു. പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസില്‍ കൃഷ്ണപ്പമൂല്യ (72)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പില്‍ വീണു കിടന്ന തേങ്ങ പെറുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. കൃഷ്ണപ്പമൂല്യയെ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതോടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: രത്‌നാവതി. മക്കള്‍: പ്രേമ, …

സംഗീത പരിപാടിക്കിടെ വേദിയില്‍ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; അരുണാചലിലെ ഗായകനെതിരെ കേസ്

ഇറ്റാനഗര്‍: സംഗീത പരിപാടിക്കിടെ വേദിയില്‍ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച സംഭവത്തില്‍ ഗായകനെതിരെ കേസ്. കോന്‍ വായ് സണ്‍ എന്ന ഗായകനെതിരെയാണ് ഇറ്റാനഗര്‍ പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ 27ന് ഇറ്റാനഗറില്‍ വച്ചുനടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.കാമെങ് ജില്ലയിലെ സെപ്പ സ്വദേശിയായ കോന്‍ വായ് അറിയപ്പെടുന്ന ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമാണ്. മൃഗങ്ങളോടുള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കലാകാരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൃഗ സംരക്ഷണ സംഘടനയായ …

പൊതുപ്രവര്‍ത്തനമേഖലകളില്‍ തുളുനാട്ടിലെ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു എംബി യുസഫ്; കെ.എം അബ്ബാസ്

ദുബായ്: സാമൂഹിക, രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു എം.വി യൂസഫെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് പറഞ്ഞു. തുളു നാട്ടില്‍ പൊതു പ്രവര്‍ത്തനരംഗത്ത് എന്നും ജനങ്ങള്‍കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച പച്ചയായ മനുഷ്യ സ്നേഹികൂടിയാണ് എംവി യുസഫ് എന്നും കെഎം അബ്ബാസ് പറഞ്ഞു. ദുബായ് ഖിസൈസിലെ സ്‌പോര്‍ട്‌സ് സ്റ്റാര്‍ റെസ്റ്റോറന്റില്‍ ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി …

പണം എത്തിയിട്ടുണ്ടെന്ന സംശയം; പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സിപിഎം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ …

18 വര്‍ഷം മുമ്പ് ഗോവയില്‍ കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ക്കു നല്‍കാന്‍ കോടതി വിധി

കാസര്‍കോട്: ഗോവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട കുടക്, അയ്യങ്കേരി സ്വദേശിനിയായ സഫിയ (13)യുടെ തലയോട്ടി മാതാപിതാക്കള്‍ക്കു വിട്ടുനല്‍കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി. ഗോവയില്‍ കരാറുകാരനായിരുന്ന മുളിയാറിലെ കെ.സി ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കും ഒപ്പം വീട്ടുജോലിക്കാരിയായിരുന്നു സഫിയ. മുളിയാറിലെ വീട്ടിലെ ജോലിക്കാണെന്നു പറഞ്ഞാണ് സഫിയയെ മാതാപിതാക്കള്‍ ഹംസയെ ഏല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് സഫിയയെ ഗോവയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഡാം നിര്‍മ്മാണ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചു മൂടിയെന്നാണ് കേസ്. സംഭവത്തില്‍ ആദ്യം …

പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ അന്തരിച്ചു. 72 വസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഒക്ടോബർ 27-നാണ് ശാർദയെ ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായികയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന മകൻ അൻഷുമാൻ സിൻഹ ഇൻസ്റ്റഗ്രാമിൽ ഗായികയുടെ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാരദ സിൻഹ, ഭോജ്‌പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്‌ക്ക് നൽകിയ മഹത്തായ സംഭാവനകൾ അമൂല്യമാണ്.ബീഹാറിൻ്റെ പരമ്പരാഗത സംഗീതം …

കമലയോ? ട്രംപോ ?അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിർണായകമായ വോട്ടെടുപ്പ് തുടങ്ങി

വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിർണായകമായ വോട്ടെടുപ്പ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ പോളിം​ഗ് പുരോ​ഗമിക്കുകയാണ്. ന്യൂ ഹാംപ്ഷെയറിലെ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടാണ് ഇവിടെ ലഭിച്ചത്. ഇവിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഹാംപ്ഷെയറിലെ ഡിക്സൻ വില്ലയിലെ വോട്ടർമാർക്ക് തൊട്ടുപിന്നാലെ തന്നെ വെർമൗണ്ട് സ്റ്റേറ്റിലും വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, കെന്റക്കി, …

ഉറങ്ങാന്‍ കിടന്നപ്പോള്‍ പാമ്പുകടിച്ചു; മുത്തശ്ശിക്ക് പിന്നാലെ എട്ടുവയസുകാരിക്കും കടിയേറ്റു, ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്‌മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം …

കാസര്‍കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം; റെയില്‍വേ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു; ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട്, പള്ളം റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റെയില്‍വേ പൊലീസും സ്ഥലം സന്ദര്‍ശിച്ചു. റെയില്‍വേ പാലക്കാട് ഡിവൈ.എസ്പി സന്തോഷ് കുമാര്‍, കോഴിക്കോട് സിഐ സുധീര്‍ മനോഹര്‍, കാസര്‍കോട് റെയില്‍വേ എസ്.ഐ എംവി പ്രകാശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയില്‍ ടൗണ്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും ആര്‍പിഎഫും വിശദമായ ചര്‍ച്ച നടത്തി. പള്ളത്ത് നേരത്തെയും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം നടന്നിരുന്നു. കരിങ്കല്‍ ചീളുകള്‍ …

മുന്‍ ഒഹായോ പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപാതകത്തില്‍ കുറ്റകാരനാണെന്നു കോടതി

പി പി ചെറിയാന്‍ ഒഹായോ: ഒഹായോയിലെ കൊളംബസില്‍ കറുത്തവര്‍ഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47) വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ആദം കോയി(48) കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. 2020 ഡിസംബര്‍ 22 നാണ് കൊല നടന്നത്.കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ജൂറി നിര്‍ദേശിച്ചിരിക്കുന്നത്.കൊല നടന്ന ദിവസം പുലര്‍ച്ചെ 1.30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടന്നത്. വീടിന്റെ ഗാരേജില്‍ …

ഡാളസ് കേരളാ അസോസിയേഷന്‍ ജന്മദിനാഘോഷം നവംബര്‍ 16 ശനിയാഴ്ച

പിപി ചെറിയാന്‍ ഡാളസ്: കേരളാ അസോസിയേഷന്‍ കേരളത്തിന്റെ അറുപത്തെട്ടാമത് പിറന്നാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നവംബര്‍ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാര്‍ന്ന കലാപരിപാടികളുമായി തകര്‍പ്പന്‍ ഒരാഘോഷമാണ് കേരളീയം.ശനിയാഴ്ച വൈകീട്ട് 6 മുതല്‍ എട്ടരവരെ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ജൂബിലി ഹാളിലാണ് പരിപാടി. എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു. പ്രസിഡന്റ് പ്രദീപ് …