മുന്‍ ഒഹായോ പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപാതകത്തില്‍ കുറ്റകാരനാണെന്നു കോടതി

പി പി ചെറിയാന്‍

ഒഹായോ: ഒഹായോയിലെ കൊളംബസില്‍ കറുത്തവര്‍ഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47) വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ആദം കോയി(48) കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. 2020 ഡിസംബര്‍ 22 നാണ് കൊല നടന്നത്.
കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ജൂറി നിര്‍ദേശിച്ചിരിക്കുന്നത്.
കൊല നടന്ന ദിവസം പുലര്‍ച്ചെ 1.30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടന്നത്. വീടിന്റെ ഗാരേജില്‍ നിന്ന് പുറത്തുകടക്കാന്‍ ആദം ഹില്ലിനോട് ഉത്തരവിട്ടിരുന്നു. നാല് തവണ വെടിയുതിര്‍ത്തപ്പോള്‍ റിവോള്‍വര്‍ കൈവശം വച്ചിരിക്കുകയാണെന്ന് താന്‍ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ ആദം മൊഴി നല്‍കി. കൊല്ലപ്പെട്ട ഹില്‍ വീട്ടുടമയുടെ അതിഥിയാണെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. വെടിവയ്പ്പിന് തൊട്ടുപിന്നാലെ കൊളംബസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കോയിയെ പുറത്താക്കിയിരുന്നു. 2021 ല്‍ നഗരം ഹില്ലിന്റെ കുടുംബവുമായി 10 മില്യണ്‍ ഡോളര്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page