സംഗീത പരിപാടിക്കിടെ വേദിയില്‍ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; അരുണാചലിലെ ഗായകനെതിരെ കേസ്

ഇറ്റാനഗര്‍: സംഗീത പരിപാടിക്കിടെ വേദിയില്‍ വച്ച് കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച സംഭവത്തില്‍ ഗായകനെതിരെ കേസ്. കോന്‍ വായ് സണ്‍ എന്ന ഗായകനെതിരെയാണ് ഇറ്റാനഗര്‍ പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ 27ന് ഇറ്റാനഗറില്‍ വച്ചുനടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
കാമെങ് ജില്ലയിലെ സെപ്പ സ്വദേശിയായ കോന്‍ വായ് അറിയപ്പെടുന്ന ഗാനരചയിതാവും സംഗീത സംവിധായകനും സംഗീതജ്ഞനുമാണ്. മൃഗങ്ങളോടുള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കലാകാരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൃഗ സംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഒഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും വിശദ അന്വേഷണത്തിനായി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഗായകന്‍ വേദിയില്‍ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ്
റിപ്ലേ ഇന്ത്യ ടൂര്‍ പരിപാടിയുടെ സംഘാടകര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ കോന്‍ വായ് മാപ്പുപറഞ്ഞ് രംഗത്തെത്തി. സംഘാടകര്‍ക്ക് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page