റമീസ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പൊയിനാച്ചി പൂക്കുന്നത്തെ റമീസ തസ്‌നീമ(16)യാണ് മരിച്ചത്. രക്തസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന റമീസയുടെ മജ്ജ നേരത്തെ മാറ്റി വച്ചിരുന്നു. പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും അടുത്തിടെ സ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. കെ ഹുസൈനിന്റെയും കെ.എ ഫാത്തിമത്ത് റസീനയുടെയും മകളാണ്. മരണപ്പെട്ട വിദ്യാര്‍ഥിനിയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച …

റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായ സഹചര്യത്തില്‍ യുവാവ്; ചോദ്യം ചെയ്തതോടെ കവര്‍ച്ചാ ശ്രമം പൊളിഞ്ഞു; നിരവധി മോഷണ കേസിലെ പ്രതിയെ റെയില്‍വേ പൊലീസ് പൊക്കി

കാസര്‍കോട്: ട്രെയിനുകളിലടക്കം നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലെ പ്രതി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. കണ്ണൂര്‍ ശാന്തിഗിരി സ്വദേശി നിഖി(35)ലാണ് കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. മേല്‍വിലാസം ചോദിച്ചപ്പോള്‍ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ പരസ്പരവിരുദ്ധമായ രീതിയിലാണ് മറുപടി നല്‍കിയത്. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് എത്തിയതെന്ന് വ്യക്തമായത്. പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ കവര്‍ച്ച നടത്താനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. …

പാണൂരില്‍ പുലിയിറങ്ങി; മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനടിയില്‍ ഉറങ്ങിക്കിടന്നിരുന്ന നായയെ കടിച്ചു കൊണ്ടു പോയി, നാട്ടുകാര്‍ ഭീതിയില്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പാണൂര്‍, തോട്ടത്തുമൂലയില്‍ പുലിയിറങ്ങി. മണികണ്ഠന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടന്ന വളര്‍ത്തു നായയെ പുലി കടിച്ചു കൊണ്ടു പോയി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ലൈറ്റിട്ടു. വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ നായയെ പുലി കടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്‌കൂള്‍, അംഗന്‍വാടി കുട്ടികള്‍ നടന്നുപോകുന്ന വഴിയരുകിലുള്ള വീട്ടിലെ നായയെ ആണ് പുലി കടിച്ചു …

മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ‘സുല്‍ത്താന്‍ ഗാര്‍ഡന്‍’ഹൗസില്‍ മുഹമ്മദ് മൊഗ്രാല്‍(56) അന്തരിച്ചു.വ്യാഴാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്‍ ഫാറൂഖിന്റെ വിവാഹം ഈ മാസം 17നാണ്.ഭാര്യ:ആമിന. മക്കള്‍: താജുദ്ദീന്‍ മൊഗ്രാല്‍(ഫ്രണ്ട്‌സ് ക്ലബ് സെക്ര.), ഫാറൂഖ്, സൈറാബാനു, ആയിഷത്ത് റബീന, ഉബൈദ.മരുമക്കള്‍: ആബിദ (മൊഗ്രാല്‍), ലത്തീഫ് (ബദിയടുക്ക), മുനീര്‍ (പേരാല്‍ കണ്ണൂര്‍), സിദ്ദീഖ് (കമ്പാര്‍),സഹോദരന്‍: അബൂബക്കര്‍ പൊവ്വല്‍.നിര്യാണത്തില്‍ മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജന സംഘം, ഐ.എന്‍.എല്‍ കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

ജെസ്ത ടെക്നോക്രാഫ്റ്റ് ഉടമ വെങ്കടകൃഷ്ണഭട്ട് അന്തരിച്ചു

ബദിയഡുക്ക: പെര്‍ഡാല, മക്കിക്കാനയിലെ വെങ്കടകൃഷ്ണഭട്ട് (68) അന്തരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ ജെസ്ത ടെക്നോക്രാഫ്റ്റ് ഉടമയാണ്. പിതാവ്: പരേതനായ ഗോവിന്ദഭട്ട്(റിട്ട. ഹെഡ്മാസ്റ്റര്‍). മാതാവ്: ലീലാവതി. ഭാര്യ: പരേതയായ രഞ്ജിനി. ഏകമകന്‍: അക്ഷയഗോവിന്ദ്. സഹോദരങ്ങള്‍: ദേവകി ദേവി, ഈശ്വരി. പെര്‍ഡാല ശ്രീ ഉദനേശ്വര ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയായിരുന്നു. നിര്യാണത്തില്‍ കേരള ചെറുകിട വ്യവസായ ഫെഡറേഷന്‍ (കെഎസ്എസ്‌ഐഎഫ്) ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ചന്ദ്രശേഖരന്‍, വൈസ് പ്രസിഡണ്ട് അന്‍വര്‍ കെ, സെക്രട്ടറി പ്രകാശ് ചന്ദ്ര, ജോ.സെക്രട്ടറി …

പള്ളിയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആളെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് മംഗ്‌ളൂരുവില്‍ വച്ച് പിടികൂടി, സംഭവം എടനീരില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ആളെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അക്രമത്തിനു ശേഷം ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് മംഗ്‌ളൂരു, സൂരത് കല്ലില്‍ വച്ച് പിടികൂടി.ബുധനാഴ്ച പുലര്‍ച്ചെ മീത്തല്‍ എടനീരിലാണ് സംഭവം. എടനീര്‍, ചാപ്പാടി, ബള്‍ക്കീസ് ഹൗസിലെ സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍ (65) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ ആശുപത്രിയിലാണ്. അക്രമം നടത്തിയ ചാപ്പാടിയിലെ അബ്ദുല്ല (52)യെ മംഗ്‌ളൂരു, സൂരത്ത്കല്ലില്‍ വച്ച് അറസ്റ്റു ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബദിയഡുക്ക ഭാഗത്തു നിന്നും എത്തിയ …

തൃക്കരിപ്പൂരിൽ പനി ബാധിച്ച് ആറ് വയസ്സുകാരൻ മരിച്ചു

കാസർകോട്: തൃക്കരിപ്പൂരിൽ കടുത്ത പനിയെത്തുടർന്ന് 6 വയസ്സുകാരൻ മരിച്ചു. ഇടയിലക്കാട് ഖാദി കേന്ദ്രത്തിനു സമീപം താമസിക്കുന്ന ശ്രീരാജിന്റെയും പാലക്കാട് കല്ലേക്കാട്ടെ അശ്വതിയുടെയും മകൻ നിവാൻ ശ്രീരാജാണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കല്ലേക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഹോദരൻ: സാവൻ ശ്രീരാജ്

ഇനി ‘അഭിനയം’ വേണ്ടെന്ന് കേന്ദ്രം; ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണം വൈകും; താടി ഒഴിവാക്കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: ലോക് സഭാ തിരഞ്ഞെടുപ്പുകാലം മുതൽ കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് കാരണമെന്ന് പറയുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ …

എസ്.പി നഗറിലെ പെയിന്റിംഗ് തൊഴിലാളി ഭൈരവ് രാജ് അന്തരിച്ചു

കാസർകോട്: മാധൂർ എസ് പി നഗർ പറപ്പാടി ലക്ഷ്മി നിവാസിൽ ഭൈരവ രാജ്(29) അന്തരിച്ചു. വർക്ക് ഷോപ്പ് പെയിൻ്ററായിരുന്നു. ബാബുരാജിൻ്റെയും പി.യു.ഗീതയുടെയും മകനാണ്. ഭാര്യ: ആതിര ( ട്യൂട്ടർ, മാലിക് ദിനാർ നഴ്സിങ് സ്കൂൾ), മകൾ: ഹിമ. സഹോദരി: ബവിന (നഴ്സ്, പരിയാരം മെഡിക്കൽ കോളജ്).

വസ്ത്രം ഉണക്കാനിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് പെൺകുട്ടി മരിച്ചു

കാസര്‍കോട്: ടെറസില്‍ അലക്കിയ വസ്ത്രം ഉണക്കാനിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ പെണ്‍കുട്ടി മരിച്ചു. പെര്‍ള കൂദുവ സ്വദേശിയും ഇഡിയടുക്കയില്‍ താമസക്കാരനുമായ ഇസ്മായിലിന്റെ മകള്‍ ബിആര്‍ ഫാത്തിമ (17)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. ഉണക്കാനിടുന്നതിനിടെ അയകമ്പി ഹൈടെന്‍ഷന്‍ കമ്പിയില്‍ തട്ടുകയായിരുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാമ്മക്കും ഷോക്കേറ്റു. ഇവരെ ചെങ്കള ഇകെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാഖ്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, …

‘നിവിന്‍ പോളിക്ക് പൊലീസുമായി അടുത്ത ബന്ധവും സ്വാധീനവുമുണ്ട്’; നടന്‍ പീഡിപ്പിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് പരാതിക്കാരി, നിയമപരമായി മുന്നോട്ട് പോകും

കൊച്ചി: പീഡന കേസിലെ പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കിയത് പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചെന്ന് പരാതിക്കാരി. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിന്‍ പോളി റൂമില്‍ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ആവര്‍ത്തിച്ചു. കോതമംഗലം സ്വദേശിനിയായ നടിയാണ് നിവിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കോതമംഗലം സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നു. …

സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വകാര്യ ബസ് ഡ്രൈവറെ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍ രതീഷ്(28) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശിയുടെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു. പാച്ചല്ലൂര്‍ ഭാഗത്ത് ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസുകളിലൊന്നിനുളളിലാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് കോവളം എസ്.എച്ച്.ഒ. വി ജയപ്രകാശ് പറഞ്ഞു. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോവളം പൊലീസ് കേസെടുത്തു. രാജന്‍ കാണിയുടെയും സുജാതയുടെയും മകനാണ്. സഹോദരി രജിത. kovalam-bus-driver-found-dead

ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി; മദ്യലഹരിയില്‍ പൊലീസിനെ വിളിച്ച ആള്‍ പിടിയില്‍

കൊച്ചി: ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ച ആള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഹരിലാലിനെ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറും. ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത്. തന്റെ കാശ് മുഴുവന്‍ പോയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പൊലീസ് പിന്നീട് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണ് ഫോണ്‍വിളിയെന്നും അറിഞ്ഞത്. പൊലീസ് …

ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണം; കുമ്പളയില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി

കുമ്പള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുമ്പള നഗരത്തിലെ അശാസ്ത്രീയ നിര്‍മാണവും പ്രവൃത്തിയില്‍ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടക്കം വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കെടുത്തു.വ്യക്തമായ ധാരണയില്ലാതെ ആരംഭിച്ച നിര്‍മാണ പ്രവൃത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടങ്ങിയടുത്തു തന്നെയാണ്. ഗോപാലകൃഷ്ണ ക്ഷേത്രം മുതല്‍ …

മഞ്ചേശ്വരം മണ്ഡലത്തെ ഒഴിവാക്കി കൊണ്ടുള്ള റെയില്‍വേ വികസനമെന്നാരോപണം: പ്രതിഷേധവുമായി സന്നദ്ധ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പളയെ ഒഴിവാക്കിയുള്ള ജില്ലയിലെ റെയില്‍വേ വികസനത്തില്‍ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും, വിദ്യാര്‍ത്ഥികളും, വ്യാപാരികളും, സന്നദ്ധ യുവജന സംഘടനകളും രംഗത്ത്.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഞ്ചേശ്വരം, ഉപ്പള, കുമ്പള റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേത്. ഇതിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികള്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും നടത്തിയിരുന്നു. നിരന്തരമായി ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വികസനത്തോട് മുഖം തിരിച്ചു …

നിവിന്‍ പോളിക്ക് ആശ്വാസം; പീഡനക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി, കുറ്റകൃത്യം ചെയ്ത സമയത്ത് നടന്‍ നാട്ടില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കുറ്റകൃത്യം ചെയ്തു എന്ന് ആരോപിക്കുന്ന ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ …

അമേരിക്കയില്‍ ട്രംപ് വീണ്ടും അധികാരത്തിലേക്ക്; നാല് സ്വിംഗ് സ്റ്റേറ്റുകളില്‍ ലീഡ് ചെയ്യുന്നു

വാഷിങ്ടണ്‍: 47-ാമത് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 267 വോട്ടു ലഭിച്ചു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കമലാ ഹാരിസിന് ഇതുവരെ 224 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഇനിയുള്ള 35 ഇലക്ടറല്‍ വോട്ടുകള്‍ മുഴുവനും കമലാ ഹാരിസിന് ലഭിച്ചാലും ട്രംപിനെ പരാജയപ്പെടുത്താനാവില്ല. നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ വിജയം നേടി ഡൊണാള്‍ഡ് ട്രംപ് അധികാരത്തുന്നത്. വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രംപ് ലീഡ് …

പാലക്കാട്ടെ പാതിരാറെയ്ഡ്; യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.പി ഓഫീസിനു സമീപത്തു എത്തുന്നതിനു മുമ്പു തന്നെ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ചില പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതും ബാരിക്കേഡുകള്‍ പരസ്പരം ബന്ധിക്കാന്‍ ഉപയോഗിച്ച കയര്‍ അഴിക്കാന്‍ ശ്രമിച്ചതും …