ഡാളസ് കേരളാ അസോസിയേഷന്‍ ജന്മദിനാഘോഷം നവംബര്‍ 16 ശനിയാഴ്ച

പിപി ചെറിയാന്‍

ഡാളസ്: കേരളാ അസോസിയേഷന്‍ കേരളത്തിന്റെ അറുപത്തെട്ടാമത് പിറന്നാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നവംബര്‍ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാര്‍ന്ന കലാപരിപാടികളുമായി തകര്‍പ്പന്‍ ഒരാഘോഷമാണ് കേരളീയം.
ശനിയാഴ്ച വൈകീട്ട് 6 മുതല്‍ എട്ടരവരെ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ജൂബിലി ഹാളിലാണ് പരിപാടി. എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മന്‍ജിത് കൈനിക്കര അറിയിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ദീപക് മടത്തില്‍, സുബി ഫിലിപ്പ്, വിനോദ് ജോര്‍ജ്, സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയില്‍, അഗസ്റ്റിന്‍ ബേബിറ്റ് കൊടുവത്ത്, ഫ്രാന്‍സിസ് ആംബ്രോസ്, ഡിംപിള്‍ ജോസഫ് എന്നിവരാണ് കേരളീയം വന്‍ വിജയമാകുന്നതിനു പ്രവര്‍ത്തിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page