99,999 രൂപ ഇട്ടാൽ 13 ആഴ്ച കഴിഞ്ഞാൽ 1,39,999 രൂപ ലഭിക്കും,19കാരനായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ തട്ടിപ്പിൽ കുടുങ്ങിയത് 200ഓളം പേർ, ഒടുവിൽ പൊലീസ് പൊക്കി

അജ്മീർ: അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ രാജ്യത്ത് സജീവമാണ്. പൊലീസും സർക്കാരും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ചിലർ ചതിക്കുഴിയിൽ വീഴുന്നു. ഇത്തരത്തില്‍ ഒരു പണം ഇരട്ടിപ്പ് വാഗ്ദാനവുമായി രംഗത്തെത്തി നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയ ഒരു കേസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19കാരന്‍ പിടിയിലായ സംഭവമാണ് ചര്‍ച്ചയാകുന്നത്.ഏകദേശം 200 പേരില്‍ നിന്ന് 19കാരന്‍ ഇത്തരത്തില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് കേസില്‍ അറസ്റ്റിലായത്. കേസിലെ പ്രതിയായ 19കാരന്‍ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറയുന്നു. നിക്ഷേപത്തിന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ പ്രതി പണം തട്ടിയത്. 99,999 രൂപ നിക്ഷേപിച്ചാല്‍ 13 ആഴ്ചകള്‍ പിന്നിടുമ്പോള്‍ 1,39,999 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ പലര്‍ക്കും ലാഭ വിഹിതവും ഇയാള്‍ നല്‍കിയിരുന്നു. പിന്നീട് മുങ്ങുകയായിരുന്നു. ആളുകളുടെ വിശ്വാസ്യത നേടിയെടുത്തതിന് പിന്നാലെ യുവാവ് നിക്ഷേപകരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഹ്യൂണ്ടായ് വെര്‍ണ കാര്‍, നോട്ടെണ്ണല്‍ മെഷിന്‍, നിരവധി ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page