ഉപ്പുവെള്ളം കയറുന്നു; പാലായി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ നാളെ താഴ്ത്തും, ജാഗ്രത പാലിക്കണം

കാസര്‍കോട്: കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ പുഴയുടെ മുകള്‍ ഭാഗത്തേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനായി പാലായി റെഗുലേറ്ററിന്റെ ഷട്ടറുകള്‍ നാളെ താഴ്ത്തും. റെഗുലേറ്ററിന്റെ മുകള്‍ ഭാഗത്ത് ജലനിരപ്പ് ക്രമേണ ഉയരുമെന്നതിനാല്‍, പുഴയുടെ ഇരുകരകളിലുമുള്ള കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. പാലായി റെഗുലേറ്റര്‍ കംബ്രിഡ്ജിലൂടെ പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് 18 കിലോമീറ്ററോളം ഭാഗത്തേക്ക് ശുദ്ധജലം ഉറപ്പുവരുത്തുവാന്‍ സാധിക്കും. നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജലസേചന സൗകര്യവും കുടിവെള്ളത്തിനും ഗതാഗത സൗകര്യത്തിനും ഉതകുന്നതുകൂടിയാണ് പദ്ധതി. കാര്യങ്കോട് പുഴയില്‍ നീലേശ്വരം നഗരസഭയെയും കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page