സ്വദേശിവല്‍ക്കരണം കടുപ്പിച്ച് യു.എ.ഇ; 14 മേഖലകളില്‍ സ്വദേശികളെ നിയമിക്കണം, ഇല്ലെങ്കില്‍ 96000 ദിര്‍ഹം പിഴ

ദുബായ്: സ്വദേശിവല്‍ക്കരണം കര്‍ശനമാക്കാനൊരുങ്ങി യു.എ.ഇ. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു സ്വദേശിയെ നിയമിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവ്. ഐ.ടി അടക്കം 14 മേഖലകളിലെ കമ്പനികള്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഡിസംബര്‍ 31ന് അകം പുതിയ ഉത്തരവ് പ്രകാരമുള്ള നിയമനം പൂര്‍ത്തിയാക്കണമെന്നും ഇല്ലാത്തപക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
പ്രൊഫഷണല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്, ഐ.ടി അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക മേഖല, കലാ-വിനോദം, ഖനനം, ക്വാറി, നിര്‍മ്മാണവ്യവസായങ്ങള്‍, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശികളെ നിയമിക്കുന്നത്. നിലവിലുള്ള സ്വദേശികളെ നിലനിര്‍ത്തിക്കൊണ്ടാകണം പുതിയ നിയമനം. സമയപരിധി തീരുന്നതു വരെ നിയമനത്തിനായി കാത്തിരിക്കരുതെന്നും എല്ലാ സ്വദേശി ജീവനക്കാരുടെയും വിശദാംശങ്ങള്‍ രാജ്യത്തെ ജനറല്‍ പെന്‍ഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ വര്‍ഷവും ഓരോ സ്വദേശിയെ സ്ഥാപനങ്ങളില്‍ നിയമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമനം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് 96000 ദിര്‍ഹം പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page