കടമ്പാര്‍ സ്വദേശിയെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മഞ്ചേശ്വരം, കടമ്പാര്‍, ബഡാജെയിലെ മുഹമ്മദ് ആസിഫി(33)നെ വാഹനം തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സൂറത്ത്ക്കല്‍, ഇടിയ, ഈശ്വര്‍നഗറിലെ അണ്ണപ്പ സ്വാമി എന്ന മനു (24), ഉള്ളാലെ സച്ചിന്‍ (24), പടല്‍കോടി സ്വദേശി കുഷിത്ത് (18) എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. നവംബര്‍ 8ന് മംഗ്‌ളൂരുവില്‍ നിന്നു നാട്ടിലേക്ക് കുടുംബസമേതം പോവുകയായിരുന്നു മുഹമ്മദ് ആസിഫ്. ഇതിനിടയില്‍ കെ.സി റോഡ്-ഉച്ചില സ്‌ട്രെച്ചിന് സമീപത്തായിരുന്നു അക്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page