വില്‍പ്പന നടത്തിയ ബൈക്കിന്റെ ആര്‍.സി മാറ്റിയില്ല; ഉടമസ്ഥന് ലഭിച്ചത് 1,35,000 രൂപ പിഴയടക്കാനുള്ള നോട്ടീസ്, പണി കൊടുത്തത് കുട്ടി മോഷ്ടാക്കള്‍, ബൈക്ക് കാഞ്ഞങ്ങാട്ട് കണ്ടെത്തി
കാസര്‍കോട്: വില്‍പ്പന നടത്തിയ ബൈക്കിന്റെ ഉടമസ്ഥനോട് 1,35,000 രൂപ പിഴയടക്കണമെന്നു ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പിന്റെ നൂറോളം നോട്ടീസ്. കണ്ണൂര്‍, മാട്ടൂര്‍, പാറക്കാട്ടെ സക്കറിയക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് മറ്റൊരാള്‍ക്കു നേരത്തെ വില്‍പ്പന നടത്തിയിരുന്നു. ആര്‍.സി മാറ്റിയിരുന്നില്ല. സൈന്‍ ലെറ്ററിന്റെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പിഴയടക്കണമെന്നു കാണിച്ചു കൊണ്ടുള്ള ആദ്യത്തെ നോട്ടീസ് സക്കറിയയെ തേടിയെത്തിയത്. ട്രാഫിക് ലംഘനത്തിനു എ.ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. ഇതേ തുടര്‍ന്ന് സക്കറിയ ബൈക്കു വാങ്ങിയ …