കാസര്‍കോട്: മടക്കര കാവുംചിറയിലെ കെവി പ്രകാശന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ പ്രേരണ കുറ്റത്തില്‍ റിമാന്റില്‍ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ ഹോസുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി തള്ളി. മല്‍സ്യ വില്‍പ്പന തൊഴിലാളിയായ മടിവയല്‍ സ്വദേശിനി സി.ഷീബ(37) നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ തുടര്‍ന്ന ഷീബ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാസര്‍കോട് ജില്ലാ കോടതിയെ സമീപിച്ചു. യുവതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജില്‍ കോടതി ചന്തേര പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 7 നാണ് കേസില്‍ ചന്തേര പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഹോസുര്‍ഗ് കോടതി റിമാന്റ് ചെയ്തതുമുതല്‍ ഷീബ റിമാന്റിലാണ്. ഷീബയ്ക്ക് മീന്‍ നല്‍കിയ വകയില്‍ പണം മടക്കിക്കൊടുക്കാനുണ്ടായിരുന്നു. പണം ചോദിച്ചപ്പോള്‍ ഷീബ പ്രകാശനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടാതെ പരാതി പിന്‍വലിക്കാന്‍ ഷീബ പ്രകാശനോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും സഹോദരന്‍ പരാതി ഉന്നയിച്ചിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ രണ്ട് മാസം മുമ്പാണ് പ്രകാശന്‍ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. പ്രകാശനെ കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന്. പിന്നാലെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാരും വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഷീബയെ അറസ്റ്റുചെയ്തത്.
