കാസര്‍കോട്: കുമ്പള ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നത് പതിവായി. ഇതുമൂലം വ്യാപാര മേഖലയില്‍ ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നത്. പരാതികള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെയും, ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് തീരുമാനിച്ചു. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഡെപ്യൂട്ടി എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ സംഘടനാ തീരുമാനമെടുത്തു.
