കൊല്ലം: കാര്‍ പിന്‍ ഭാഗത്ത് വന്നിടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ ഭാഗത്തെ ടയറുകളും ആക്സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കാറോടിച്ചയാള്‍ക്ക് നിസാര പരിക്കുണ്ട്.
