തിരുച്ചെന്തൂർ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവും മരിച്ചു

തിരുവനന്തപുരം: തിരുച്ചെന്തൂർ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലൻ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധു വീട്ടിലെത്തിയത്. പാപ്പാന്‍ ഉദയകുമാറും ബന്ധു ശിശുബാലനും ചേര്‍ന്ന് ആനയ്ക്ക് പഴം നല്‍കുന്നതിനിടെയാണ് ആന പ്രകോപിതനായി ആക്രമിച്ചത്. ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആദ്യം ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുച്ചെന്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ക്ഷേത്രം ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകമായ ദൈവനൈ, വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ പരിപാലിക്കപ്പെടുകയും ഉത്സവ വേളകളില്‍ ആഭരണങ്ങളാല്‍ അലങ്കരിച്ച് എഴുന്നള്ളിപ്പിക്കുകയും ചെയ്തു വരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page