കാറിൽ കഞ്ചാവ് കടത്ത്; 9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി.കുടുക്കിമൊട്ട തണ്ടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി ശിവപുരം കാഞ്ഞിലേരി പുതിയ വീട്ടില്‍ പി.വി.നസീര്‍(45) നെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് കടത്തിയ മാരുതി എസ്പ്രെസ്സോ കാറും പിടിച്ചെടുത്തു. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയില്‍ കുന്നോത്ത് എന്ന സ്ഥലത്ത് വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. …

തെളിവുകൾ സംരക്ഷിക്കണം; എ ഡി എമ്മിന്റെ ഭാര്യയുടെ ഹർജിയിൽ വാദം 26 ന്

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവു കൾ നഷ്‌ടപ്പെടാതിരിക്കാൻ കോ ടതിയുടെ ഇടപെടൽ തേടി ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ 26ന് കണ്ണൂർ ചീഫ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോട തി വാദം കേൾക്കും. കോടതി നിർദേശപ്രകാരംഅഡീഷനൽ പബ്ലിക് പ്രോസി ക്യൂട്ടർ ശനിയാഴ്ച റിപ്പോർട്ട് നൽ കി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി യായ കളക്ടർ അരുൺ കെ.വിജ യൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ …

തൊഴിലാളികളുമായി പോയ മിനി പിക്കപ്പ് വലിയ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി കുഴിയിലേക്ക് വീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ വണ്ടി താഴ്ചയിലേക്ക് മറിയുകയാകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടുതലും അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും സിഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. അപകടസ്ഥലത്ത് …

ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ ചാക്കിൽ കെട്ടിയ 163 ബോട്ടിൽ ഗോവൻ നിർമ്മിത മദ്യം; കാസർകോട് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ 163 ബോട്ടിൽ ഗോവൻ നിർമ്മിത വിദേശ മദ്യം റെയിൽവേ പൊലീസ് കണ്ടെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ എം റെജികുമാറിന്റെ നിർദ്ദേശത്തിൽ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി ട്രെയിനിലും പ്ലാറ്റ്ഫോമിലും എസ് ഐ എം വി പ്രകാശൻ, സിവിൽ പൊലീസ് ഓഫീസർ ജോസ്, അഖിലേഷ്, നിജിൻ, ജ്യോതിഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ മദ്യം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മരുസാഗർ എക്സ്പ്രസ് ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ …

ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ തരാം; വാഗ്ദാനത്തിൽ വീണ കടന്നപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; തട്ടിപ്പിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ സമദാനി; കെണിയിൽ കുടുങ്ങിയത് സംസ്ഥാനത്തെ നിരവധി പേർ

കണ്ണൂർ: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാസർകോട് സ്വദേശിയെ പരിയാരത്തെ കേസിൽ അറസ്റ്റ് ചെയ്തു. കാസർകോട് തളങ്കര സ്വദേശി അബ്‌ദുൾ സമദാനി(38)യെയാണ് പരിയാരം സി.ഐ എം.പി വിനീഷ്കുമാർ അറസ്റ്റ് ചെയ്‌തത്. മറ്റൊരു തട്ടിപ്പ് കേസിൽ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന ഇയാളെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പുതിയവീട്ടിൽ സന്തോ ഷ്കുമാറിൻ്റെ 17,06,000രൂപ തട്ടി യെടുത്തതിനാണ് പരിയാരം പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ മെയ് 21നും ജൂൺ 14നും ഇടയിലായിരുന്നു തട്ടിപ്പ് നടത്തിയത്. …

ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവർഷത്തേക്ക് സസ്പെന്‍റ് ചെയ്തു, 9000 രൂപപിഴ അടക്കണം

കാസർകോട്: ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാസർകോട് കാഞ്ഞങ്ങാട് തീരദേശ പാതയിൽ കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു.അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്. കാറിന്‍റെ ഉടമയായ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച …

ശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ കാഞ്ഞിരപ്പൊയിലിൽ

കാസർകോട്: കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതുന്ന കാൽച്ചുവടുകൾ കണ്ടെത്തി. പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങളാണ് പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം കണ്ടെത്തിയത്. വ്യക്തമല്ലാത്ത ശിലാചിത്രങ്ങൾ കാണപ്പെട്ട വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു ഗവേഷകൻ പ്രൊഫ. അജിത്ത് കുമാർ, ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരാണ് പാറപ്പുറത്ത് വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ പുരാതന സംസ്കാരത്തിൻ്റെ വിസ്മയകരമായ അടയാളങ്ങൾ തിരിച്ചറിഞ്ഞത്. ഇരുപത്തിനാല് ജോഡി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവുമാണ് പാറയിൽ കോറിയിട്ട …

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ അഞ്ചുവയസ്സുകാരിയായ മകളെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിയിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ ഒരു കുട്ടിയെ മരിച്ച നിലയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിന് നല്‍കിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ബന്ധുക്കളെയും മാതാവിനെയും ചോദ്യം ചെയ്തു. …

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം; ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യത്തിന് നേട്ടം

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം. മൊത്തം 288 സീറ്റില്‍ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റില്‍ മാത്രമാണ് മുന്നില്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും …

വയനാടിന് പ്രിയങ്കരിയായി പ്രിയങ്ക; കന്നിയങ്കത്തില്‍ 404619 വോട്ടു ഭൂരിപക്ഷത്തില്‍ വിജയം

കല്‍പ്പറ്റ: വയനാട്ടില്‍ വിജയക്കൊടി പാറിച്ച പ്രിയങ്ക ഗാന്ധി കന്നിയങ്കത്തില്‍ 404619 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. ഉജ്വലമായ ജയമാണ് യുഡിഎഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതീക്ഷിച്ച ജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു. പ്രിയങ്കാ ഗാന്ധിക്ക് 612020 വോട്ടുകള്‍ നേടാനായി. ഇടത് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി 207401 വോട്ടുകള്‍ നേടി. നവ്യ ഹരിദാസിന് 109220 വോട്ടുകളാണ് ലഭിച്ചത്.

വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; മുഖ്യപ്രതി ഇര്‍ഷാദിനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

കാസര്‍കോട്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ബംഗളൂരുവില്‍ പിടിയിലായി. ഉപ്പള അമ്പാര്‍ സ്വദേശി ഇര്‍ഷാദി(33)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. ഉപ്പള, ബപ്പായിത്തൊട്ടി, ഹനഫി മസ്ജിദിന് സമീപത്തെ അമാന്‍ മന്‍സിലിലെ മുഹമ്മദ് ഫാറൂഖി(35)നെയാണ് നാലംഗ സംഘം അക്രമിച്ചത്. കേസില്‍ നേരത്തെ കിരണ്‍രാജ് ഷെട്ടി, സഹോദരന്‍ വരുണ്‍രാജ് ഷെട്ടി, രൂപേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇര്‍ഷാദ് ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയാണ് അക്രമം നടന്നത്. ബന്ധുവായ ഇര്‍ഷാദ് ബംബ്രാണ …

ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തി; യുആര്‍ പ്രദീപിന് 12122 വോട്ട് ഭൂരിപക്ഷം

ചേലക്കര നിയമസഭാ മണ്ഡലം എല്‍എഫ് നിലനിര്‍ത്തി. വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 12122 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിച്ചു. യുഡിഎഫിലെ രമ്യാ ഹരിദാസിനെയാണ് പരാജയപ്പെടുത്തിയത്. ചേലക്കര നിയമസഭാ മണ്ഡലം എല്‍ഡിഎഫിന്റെ അഭിമാന മണ്ഡലമായിരുന്നു. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ചത് കെ രാധാകൃഷ്ണന്‍ ആണ്. ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായിരുന്നു. ഇടതുമുന്നണി വിട്ട പിവി അന്‍വര്‍ എംഎല്‍എ രൂപീകരിച്ച ഡിഎംകെ പാര്‍ടി സ്ഥാനാര്‍ഥി മല്‍സര രംഗത്തുണ്ടായിരുന്നു. നിലവില്‍ സിപിഎം വള്ളത്തോള്‍ നഗര്‍ ഏരിയ …

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു; 18715 വോട്ടിന്റെ ഭൂരിപക്ഷം

പാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്. വാശിയേറിയ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ 18715 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം.

കാടുമൂടിയ യക്ഷഗാന കലാക്ഷേത്രം: തുളുനാടിനു അപമാനമെന്നു കലാകാരന്മാര്‍

കുമ്പള: കുമ്പള മുജംഗാവില്‍ കാടുമൂടി നശിച്ചുകൊണ്ടിരിക്കുന്ന യക്ഷഗാന കലാക്ഷേത്രം കലാകാരന്മാര്‍ക്കു നോവായെന്നു ആശങ്ക. തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും അതിന് നേതൃത്വം നല്‍കിയ യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബനേയും സ്മരിക്കുന്നതിനു സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിലാക്കി അവഹേളിക്കുകയാണെന്ന് യക്ഷഗാന കലാകാരന്മാര്‍ ആക്ഷേപമുന്നയിച്ചു. തുളുനാടിന്റെ യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബന്റെ സ്മരണയ്ക്കായി 2010ല്‍ കുമ്പളയില്‍ നിര്‍മ്മാണം ആരംഭിച്ച കലാക്ഷേത്രം ഇപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. യക്ഷഗാന കലാരൂപത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. …

എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്; 4 ലക്ഷം കടക്കുമെന്ന് യുഡിഎഫ്; ഫലം പുറത്തുവരുന്നതിനിടെ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്. അതേസമയം രാഹുല്‍ ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാന്‍ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്. 11 മണിയോടെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. സത്യന്‍ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോള്‍ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്. അതിനിടെ …

പുലിക്കുന്ന് റോഡരികിലെ അനധികൃത പെട്ടിക്കടയ്ക്ക് പൊതുമരാമത്ത് നോട്ടീസ്

കാസര്‍കോട്: പുലിക്കുന്നില്‍ റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടയ്ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് പതിച്ചു. ഏതാനും ദിവസം മുമ്പാണ് പുലിക്കുന്നിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ കവാടത്തിന് മുന്നില്‍ പെട്ടിക്കട പ്രത്യക്ഷപ്പെട്ടത്. ആരാണ് സ്ഥാപിച്ചതെന്ന് അറിവായിട്ടില്ല. ഇതിന് അനുമതിയോ ലൈസന്‍സോ ഇല്ല. കട ഇവിടെ നിന്ന് മാറ്റണമെന്നാണ് നോട്ടീസ് പതിച്ചിട്ടുള്ളത്.

പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി, പാലക്കാട്ടുകാരുടെ സ്‌നേഹത്തിന് നന്ദി; സുരേന്ദ്രന്‍ രാജിവെയ്ക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും സന്ദീപ് വാര്യര്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി ജെ പിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ വഞ്ചിച്ചത് ബലിദാനികളെയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സുരേന്ദ്രന്‍ രാജിവെയ്ക്കാതെ ആ പാര്‍ട്ടി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും സന്ദീപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കൃഷ്ണകുമാറിനും ഭാര്യയ്ക്കും പാലക്കാട് എഴുതിക്കൊടുത്ത ബിജെപി നേതൃത്വം പ്രവര്‍ത്തകരോട് മറുപടി പറയട്ടെ. അദ്ദേഹത്തേയും അനുനായികളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തെളിച്ച് ശുദ്ധീകരിക്കാതെ ബിജെപിക്ക് രക്ഷയുണ്ടാകില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് …

മഞ്ചേശ്വരം ഉദ്യാവറില്‍ വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു

മഞ്ചേശ്വരം: ഉദ്യാവര്‍ പത്താം മൈലിനടുത്തു വീണ്ടും കവര്‍ച്ച.ചെറിയ പള്ളിക്കടുത്തെ പൊടിയ അക്ബറിന്റെ വീടിന്റെ വാതില്‍ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ ആറരപ്പവന്‍ സ്വര്‍ണ്ണാഭരണവും 35000 രൂപയും കവര്‍ച്ച ചെയ്തു.മഞ്ചേശ്വരത്തുള്ള മകളുടെ ഭര്‍ത്താവിനെ ഗള്‍ഫിലേക്കു യാത്ര അയക്കുന്നതിനു വ്യാഴാഴ്ച പൊടിയ അക്ബറും കുടുംബവും മംഗ്‌ളൂരു വിമാനത്താവളത്തില്‍ പോയിരുന്നു. മരുമകനെ യാത്രയയച്ച ശേഷം അക്ബറും കുടുംബവും അന്നു രാത്രി മകളുടെ വീട്ടില്‍ തങ്ങി. വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ സാധനങ്ങള്‍ …