അമിത വേഗതയിൽ കാർ ഓടിച്ചു; മദ്യലഹരിയിലായിരുന്ന നടൻ ഗണപതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസ്. കളമശ്ശേരി പൊലീസാണ് നടനെതിരെ കേസെടുത്തത്. ഗണപതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു …

വൈദികനെന്ന് പരിചയപ്പെടുത്തും, വെല്ലൂരിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന് വാഗ്ദാനവും, നിരവധി രക്ഷിതാക്കളിൽ നിന്ന് തട്ടിയത് കോടികൾ, ഒടുവിൽ അറസ്റ്റ്

ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിലായി. വൈദികനെന്ന് സ്വയം പരിചയപ്പെടുത്തുന്ന ജേക്കബ് തോമസ് ആണ് പിടിയിലായത്. ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും ഇയാൾക്കെതിരെ കേസ് ഉണ്ട്. …

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, മരം മുറിക്കുമ്പോൾ മുന്നറിയിപ്പ് നൽകിയില്ല

ആലപ്പുഴ: കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. തിരുവല്ല മുത്തൂരിൽ ഗവൺമെന്റ് സ്കൂൾ വളപ്പിൽ …

പിലിക്കോട് മട്ടലായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: പിലിക്കോട് മട്ടലായിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു.കൊടക്കാട് വലിയപൊയില്‍ സ്വദേശി പുളുക്കൂല്‍ ദാമോദരന്‍(60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദേശീയപാത മട്ടലായി ശ്രീരാമ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഓട്ടോഡ്രൈവറെയും രണ്ട് യാത്രക്കാരെയും ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ദാമോദരനെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു.

ഷാഹി ജുമാമസ്ജിദ് സര്‍വേ; അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു, പൊലീസ് റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: യുപിയിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് പരിസരത്തു കോടതി നിര്‍ദേശപ്രകാരം ഞായറാഴ്ച രാവിലെ നടന്ന രണ്ടാമത്തെ വിശദമായ സര്‍വ്വെയ്ക്ക് നേരെ ആക്രമണം നടത്തിയ ഒരുസംഘം ആളുകളെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായി മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷ്ണര്‍ അനന്യകുമാര്‍ പറഞ്ഞു. നയീന്‍, ബിലാല്‍, നിമാന്‍ എന്നിവരാണ് മരിച്ചത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്കും എസ്.ഡി.എം ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും പരിക്കേറ്റു. അക്രമി സംഘത്തില്‍പെട്ട 15 പേരെ കസ്റ്റഡിയിലെടുത്തു. സംഭാലിലെ ഷാഹി ജുമാമസ്ജിദ് അതേസ്ഥലത്തുണ്ടായിരുന്ന ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നും …

‘അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണ്, പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് ‘; ശബരിമല സന്ദര്‍ശിച്ച് നടന്‍ ഗിന്നസ് പക്രു

നടന്‍ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം ചലച്ചിത്ര താരം ഗിന്നസ് പക്രു പങ്കുവച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണ്. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നല്‍കുന്നതെന്ന് അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു പറഞ്ഞു. ഇത് എട്ടാം തവണയാണ് താരം സന്നിധാനത്ത് എത്തുന്നത്. ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. …

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം 26 മുതല്‍ 30 വരെ ഉദിനൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദിനൂരിന്റെ മണ്ണില്‍ എത്തിച്ചേരുന്നത്. 26, 27 തീയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും 28, 29, 30 തീയ്യതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ഒന്നാം ദിവസം 320, രണ്ടാം ദിവസം 225, മൂന്നാം ദിവസം1500, നാലാം ദിവസം 1700, അഞ്ചാം ദിവസം 2100 കുട്ടികളാണ് …

മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം മുന്‍ ഓഫീസ് സെക്രട്ടറി ടിഎം ഹംസ അന്തരിച്ചു

കാസര്‍കോട്: മുസ്ലീം ലീഗിന്റെ സജീവപ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം മുന്‍ ഓഫീസ് സെക്രട്ടറിയുമായിരുന്ന മൊഗ്രാല്‍ ഗവ.വി.എച്ച്.എസ്.എസിന് സമീപത്തെ ടിഎം ഹംസ(62) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. ദീര്‍ഘകാലം മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മംഗല്‍പാടി പഞ്ചായത്തില്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം പൊതു സേവനം ചെയ്തു വരികയായിരുന്നു. പരേതരായ ടി മമ്മുഞ്ഞി മാസ്റ്ററുടെയും ആസ്യമ്മയുടെയും മകനാണ്. സുഹ്‌റയാണ് ഭാര്യ. ശിഹാബ്, ഷാനിഫ്, ഷാബീക്ക, ഷംനാസ്, …

സമൂഹത്തിനും നാടിനും ഒരുപാട് നന്‍മകള്‍ ചെയ്ത വ്യക്തി കൊപ്പല്‍ അബ്ദുല്ല; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കാസര്‍കോട്: ജീവിച്ചിരിക്കുമ്പോള്‍ കൊപ്പല്‍ അബ്ദുല്ല സമൂഹത്തിനും നാടിനും ഒരുപാട് നന്‍മകള്‍ ചെയ്ത വ്യക്തിയായിരുന്നുവെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ അഭിപ്രായപ്പെട്ടു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദയവേദിയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. നഗരസഭയില്‍ ഐഎന്‍എല്ലിനെ ഇടത് പക്ഷത്തിനൊപ്പം നിര്‍ത്താന്‍ പരിശ്രമിച്ചു. ചെയര്‍മാന്‍ സ്ഥാനം കൊപ്പലിന് കപ്പിനും ചുണ്ടിനുമിടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും അദ്ദേഹം നിരാശനായില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രം ജീവിച്ച സാമൂഹിക പ്രവര്‍ത്തകനും രാഷ്ടീയക്കാരനുമായിരുന്നു കൊപ്പലെന്ന് …

മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതറിഞ്ഞ് മകന്‍ തൂങ്ങിമരിച്ചു; പിന്നാലെ മാതാവും മരിച്ചു

കാസര്‍കോട്: മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതറിഞ്ഞ് മനംനൊന്ത മകന്‍ തൂങ്ങി മരിച്ചു. ആരോഗ്യനില വഷളായ മാതാവും മരണത്തിന് കീഴടങ്ങി. പുല്ലൂര്‍ കൊടവലം ഇല്ലത്തും കടവ് ചെരക്കര വീട്ടില്‍ സി.കുഞ്ഞിക്കണ്ണനെ(58)യാണ് കാഞ്ഞങ്ങാട് വെള്ളായി പാലത്തിന് സമീപത്തെ വളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ ശനിയാഴ്ച വൈകീട്ട് കണ്ടത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാതാവ് സി.നാരായണി അമ്മ(91)യുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിച്ചത്. വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സഹോദരന്‍ നാരായണനോടൊപ്പം മടങ്ങുകയായിരുന്ന …

മദീനയിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന കടമ്പാര്‍ സ്വദേശിയായ ഉംറ തീര്‍ഥാടകന്‍ മരിച്ചു

റിയാദ്: പുണ്യ, ചരിത്ര സ്ഥലങ്ങളിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ കാസര്‍കോട് സ്വദേശിയായ ഉംറ തീര്‍ഥാടകന്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ കാസര്‍കോട് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി കല്ലകട്ട ഈസ (72) ആണ് ശനിയാഴ്ച രാവിലെ യാംബു ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്. മക്കയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്കുള്ള യാത്രാവേളയില്‍ ബദ്ര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ബദ്‌റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി യാംബു ജനറല്‍ …

നടന്മാരായ മുകേഷും ജയസൂര്യയും പെട്ടതുതന്നെ; പീഡന പരാതി പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി

കൊച്ചി: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടേയുള്ള ഏഴുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ പരാതി പിന്‍വലിക്കുമെന്ന പ്രഖ്യാപനവും നടി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് …

വയനാട് ചുറ്റിക്കറങ്ങാന്‍ കുറഞ്ഞ ചെലവില്‍ അവസരം; കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര 28ന്

കാസര്‍കോട്: അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ടൂര്‍ പാക്കേജുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ.എസ്.ആര്‍.ടി.സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നതും കൂടുതല്‍ ആവശ്യക്കാരുള്ളതും മൂന്നാര്‍ പാക്കേജിനാണ്. ഏകദേശം 25 ഡിപ്പോകളില്‍ നിന്നായി മൂന്നാറിലേക്ക് …

ഒരുരാത്രി മുഴുവന്‍ കിണറില്‍ കുടുങ്ങി; മദ്യലഹരിയില്‍ കിണറില്‍ വീണ ആളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു, സംഭവം ഉപ്പള മുളിഞ്ചയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ കിണറില്‍ വീണു. യുവാവ് ഒരുരാത്രി മുഴുവന്‍ കഴിഞ്ഞത് കിണറില്‍. ഒടുവില്‍ യുവാവിന് രക്ഷകരായത് ഫയര്‍ഫോഴ്‌സും. ഉപ്പള മുളിഞ്ചയിലാണ് സംഭവം. പ്രദേശവാസിയായി നന്ദകിഷോറിന്റെ ആള്‍മറയില്ലാത്ത വീട്ടുകിണറിലാണ് മദ്യലഹരിയിലായിരുന്ന കര്‍ണാടക ഹൂബ്ലി സ്വദേശി ഭരത്(24) വീണത്. ഉപ്പളയില്‍ കൂലിപ്പണിക്കായി ടൗണില്‍ റൂമെടുത്ത് താമസിച്ചുവരികയായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യ ലഹരിയിലായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ കിണറില്‍ നിന്ന് ശബ്ദം കേട്ടതോടെയാണ് വീട്ടുകാര്‍ എത്തിനോക്കിയത്. കിണറിലെ പടവില്‍ ഒരുവിധം പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു യുവാവ്. …

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഇനി നീല കവറില്‍

കാസര്‍കോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആന്റി ബയോട്ടിക് മരുന്നുകള്‍ ഇനി നീല കവറില്‍. ആന്റി ബയോട്ടിക് മരുന്നുകള്‍ക്കെതിരെയുള്ള പ്രതിരോധം തടയുക, മരുന്നുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആന്റിബയോട്ടിക്കിനായി പ്രത്യേകം കവര്‍ ഒരുക്കിയത്. ആന്റി ബയോട്ടിക് നീല കവറുകളുടെ വിതരണ ഉദ്ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദ് കെ യു, ഇബ്രാഹിം …

കാലിക്കടവില്‍ ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയിലേക്കും ലോട്ടറി സ്റ്റാളിലേക്കും പാഞ്ഞുകയറി; ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: കാലിക്കടവില്‍ ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയിലേക്കും ലോട്ടറി സ്റ്റാളിലേക്കും പാഞ്ഞുകയറി. ഒരാള്‍ക്ക് പരിക്ക്. ശ്രീമുത്തപ്പന്‍ ലോട്ടറി സ്റ്റാള്‍ ഉടമയും വീത് കുന്നിന് സമീപത്തെ പി സുരേശനാ(49)ണ് പരിക്ക്. ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ കുടുബശ്രീ ഹോട്ടലിന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തുനിന്നും ഇളനീരുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിര്‍ത്തിയിട്ട ഓട്ടോയിലേക്കും ലോട്ടറി സ്റ്റാളിലേക്കും പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് സ്റ്റാളിനകത്തായിരുന്നു പരിക്കേറ്റ സുരേശന്‍. നിര്‍ത്തിയിട്ട ഓട്ടോയില്‍ ആളുണ്ടായിരുന്നില്ല.

ലീഗ് നേതാവ് സെഡ് എ കയ്യാറിന്റെ പിതാവ് പിഎം മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ലീഗ് നേതാവുമായ സെഡ് എ കയ്യാറിന്റെ പിതാവ് പിഎം മുഹമ്മദ് ഹാജി(72) അന്തരിച്ചു. ഞായറാഴ്ച രാവിലെ സുബ്ഹി നമസ്‌കാര സമയത്ത് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോഡ്കല്‍ കയ്യാര്‍ സ്വദേശിയാണ്. അസ്മയാണ് ഭാര്യ. മറ്റുമക്കള്‍: ഇബ്രാഹിം ഇര്‍ഷാദ്, അബ്ദുല്‍ മന്‍സൂര്‍, അമീറ, നമീറ. മരുമക്കള്‍: ഫാത്തിമത്ത് സുനീന, ഫാളിയ, സൈനുദ്ദീന്‍, അബ്ദുല്‍ റസാഖ്. സഹോദരങ്ങള്‍: ഹുസൈന് ഹാജി, നഫീസ.

കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം; കാഞ്ഞങ്ങാട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക് നിവേദനം നൽകി

കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, ഓവര്‍ ബ്രിഡ്ജും ഫുട്ട് പാത്തും നിര്‍മ്മിക്കുക, നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, റെയില്‍വെ ഡെപ്യൂട്ടി ചീഫ് …