ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ തരാം; വാഗ്ദാനത്തിൽ വീണ കടന്നപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; തട്ടിപ്പിന് പിന്നിൽ കാസർകോട് സ്വദേശി അബ്ദുൽ സമദാനി; കെണിയിൽ കുടുങ്ങിയത് സംസ്ഥാനത്തെ നിരവധി പേർ

കണ്ണൂർ: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാസർകോട് സ്വദേശിയെ പരിയാരത്തെ കേസിൽ അറസ്റ്റ് ചെയ്തു. കാസർകോട് തളങ്കര സ്വദേശി അബ്‌ദുൾ സമദാനി(38)യെയാണ് പരിയാരം സി.ഐ എം.പി വിനീഷ്കുമാർ അറസ്റ്റ് ചെയ്‌തത്. മറ്റൊരു തട്ടിപ്പ് കേസിൽ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന ഇയാളെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പുതിയവീട്ടിൽ സന്തോ ഷ്കുമാറിൻ്റെ 17,06,000രൂപ തട്ടി യെടുത്തതിനാണ് പരിയാരം പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ മെയ് 21നും ജൂൺ 14നും ഇടയിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഡിസ്‌കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ നൽകാമെന്ന് വാഗ്ദാനം ചെയ്തു വാട്‌സ് ആപ്പ് ചാറ്റ് വഴിയായിരുന്നു തട്ടിപ്പ്. ദിയ എന്നും ലോകേഷ് പട്ടേൽ എന്നും പേരുള്ള രണ്ടുപേരാണ് സന്തോഷ്കുമാറിനെ ബന്ധപ്പെ ട്ടിരുന്നത്. എന്നാൽ തട്ടിപ്പിന് പിന്നിൽ മലയാളികളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതേ കേസിൽ നേരത്തെ എറണാ കുളം സ്വദേശി ജബ്ബാറിനെ പരി യാരം പൊലീസ് എറണാകുളത്ത് ചെന്ന് അറസ്റ്റ് ചെയ്‌തിരുന്നു. കണ്ണൂർ സൈബർ പൊലീസാണ് മറ്റൊരു കേസിൽ അബ്‌ദുൾ സമദാനിയെ കഴിഞ്ഞയാഴ്‌ച പിടികൂടി ജയിലിലടച്ചിരുന്നത്. തലശേരി സി.ജെ.എം കോടതി ഉത്തരവ് അനുസരിച്ചാണ് പരിയാരം പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെ ടുത്തിയത്. ഈ കേസിൽ മറ്റൊരു പ്രതിയായ ഷമീർ എന്നയാൾ ഒളിവിലാണ്. അബ്ദുൾ സമദാനിയെ വിശദമായി ചോദ്യം ചെയ്യാനായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page