ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരനും സഹോദരനും പിടിയില്‍

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യാത്രക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ 6 വയസ്സുകാരനും സഹോദരനും അറസ്റ്റിലായി. കഴിഞ്ഞയാഴ്ച ടിറ്റ്വാലയില്‍നിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലാണ് അക്രമം നടന്നത്. തര്‍ക്കത്തിനിടെ 16 കാരന് മര്‍ദനമേറ്റിരുന്നു. പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കുട്ടിയെത്തിയ കൗമാരക്കാരന്‍, അങ്കുഷ് ഭഗവാന്‍ ഭലേറാവു എന്ന യാത്രക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിനു സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കത്തി …

വോര്‍ക്കാടി പ്ലൈവുഡ് ഫാക്ടറിയിലെ തീപിടിത്തം; തീ പൂര്‍ണമായി കെടുത്തുന്നതിന് ഇപ്പോഴും ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു

കാസര്‍കോട്: വോര്‍ക്കാടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വെളളിയാഴ്ച സന്ധ്യയ്ക്കുണ്ടായ വന്‍ തീപിടിത്തം പൂര്‍ണ്ണമായി കെടുത്തുന്നതിന് ഫയര്‍ഫോഴ്‌സിന്റെ രണ്ടുയൂനിറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടരുന്നു. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചതായി കരുതുന്നു. എത്രരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇനിയും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ ഇപ്പോഴും പൂര്‍ണമായും അണഞ്ഞിട്ടില്ലാത്തതിനാല്‍ ഫാക്ടറിയുടെ ഉള്ളില്‍ കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗീക കണക്കുകള്‍. വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം ഫയര്‍ഫോഴ്‌സ് അറിയുന്നത്. ഉടന്‍ തന്നെ ഉപ്പള ഫയര്‍ സ്റ്റേഷനില്‍ …

മിഡില്‍ സ്‌കൂള്‍ ചിയര്‍ ലീഡര്‍ കുത്തേറ്റ് മരിച്ച കേസില്‍ 15കാരനെ പ്രായപൂര്‍ത്തിയായ വ്യക്തി എന്ന നിലയില്‍ വിചാരണ ചെയ്യും: നോക്‌സ് കൗണ്ടി

-പി പി ചെറിയാന്‍ ടെന്നസി: പവല്‍ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചിലെ ചിയര്‍ലീഡറായ 13കാരനായ സവന്ന കോപ്ലാന്‍ഡിനെ ഒക്ടോബര്‍ 22ന് ടെന്നിലെ നോക്സ് കൗണ്ടിയിലെ അവരുടെ കുടുംബവീടിനടുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെന്നാരോപിക്കപ്പെട്ട പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ വിചാരണ ചെയ്യുമെന്നു നോക്‌സ് കൗണ്ടി അധികൃതര്‍ പറഞ്ഞു.സവന്നയെ പോക്കറ്റ് കത്തി ഉപയോഗിച്ച് പല തവണ കുത്തിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.കൗമാരക്കാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും രണ്ടാം ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. …

കുപ്രസിദ്ധ ക്രമിനല്‍ ദാവൂദിനെ ഏറ്റുമുട്ടലിലൂടെ പിടികൂടി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ആക്രമണത്തില്‍ പരിക്ക്, ഏറ്റുമുട്ടല്‍ നടന്നത് തലപ്പാടിയില്‍ വച്ച്

മംഗളൂരു: കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രമിനല്‍ ദാവൂദ്(43) ഏറ്റുമുട്ടലിലൂടെ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് തലപ്പാടി-ദേവിപുര റോഡിന് സമീപം വച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. ഏറ്റമുട്ടിലിനിടെ പ്രതി പൊലീസുകാരെയും ആക്രമിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന്മംഗളൂരു ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എസ്.ഐ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തലപ്പാടിയിലെത്തുകയായിരുന്നു. ഉള്ളാളിലെ ഉള്ളാളിലെ ധര്‍മ്മനഗറില്‍ ഒരാളെ ആക്രമിക്കാന്‍ എത്തിയതായിരുന്നു ദാവൂദ്. പൊലീസിനെ കണ്ടതോടെ ദാവൂദ് രക്ഷപ്പെടുന്നതിന് പകരം തിരിച്ച് ആക്രമണം നടത്തുകയായിരുന്നു. ശക്തമായി ചെറുത്തുനിന്ന ഉദ്യോഗസ്ഥരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. പ്രതിയെ …

കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാവുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താന്‍ സഹായിക്കുമെന്നു ഡാളസ് മേയര്‍

-പി.പി ചെറിയാന്‍ഡാളസ്: അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരാവുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഡാളസ് നഗരം സഹായിക്കുമെന്നു മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നു ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ജോണ്‍സണ്‍ പറഞ്ഞു. അനധികൃത കുടിയേറ്റം ഡാളസിന്റെ സ്‌കൂള്‍-ആശുപത്രി സംവിധാനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ജനങ്ങള്‍ ഇതു തിരിച്ചറിയണമെന്നു മേയര്‍ പറഞ്ഞു.

ഇണയെ വഞ്ചിച്ചു വ്യഭിചാരം ചെയുന്നത് ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇനിയൊരു കുറ്റകൃത്യമല്ല

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇണയെ വഞ്ചിച്ചു വ്യഭിചാരം ചെയ്യുന്നത് ഇനിയൊരു കുറ്റകൃത്യമല്ല. ഇതു സംബന്ധിച്ച 117 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ വെള്ളിയാഴ്ച ഒപ്പു വച്ചു.വഞ്ചനയെ ബിക്ലാസ് നടപടിയായി തരംതിരിച്ച് 90 ദിവസം വരെ തടവു ശിക്ഷിക്കുന്നതു വിഡ്ഢിത്തവും കാലഹരണപ്പെട്ട ചട്ടവുമാണെന്നു ഗവര്‍ണര്‍ കാത്തിഹോച്ചുള്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ വ്യഭിചാരമെന്നതു നിയമപരമായി വേര്‍പിരിയാനുള്ള ഏക മാര്‍ഗം മാത്രമായിരുന്നെന്നു ബില്‍ സ്പോണ്‍സര്‍ ചെയ്ത ലോംഗ് ഐലന്‍സ് അസംബ്ലിമാന്‍ ചാള്‍സ് ലാവിന്‍ വാദിച്ചു. …

വയനാട്ടില്‍ പ്രിയങ്ക തന്നെ; പാലക്കാട് രാഹുലും; ചേലക്കരയില്‍ യു.ആര്‍.പ്രദീപും മുന്നേറ്റത്തില്‍

സംസ്ഥാനത്ത് ഉപതെരഞ്ഞടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലമുള്‍പ്പെടെ മൂന്നു മണ്ഡലങ്ങളിലും എല്‍.ഡിഎഫും യുഡിഎഫും നിലവിലെ സ്ഥിതി നിലനിര്‍ത്തുമെന്ന് ഉറപ്പായിക്കൊണ്ടിരിക്കുന്നു. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാക്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപും മുന്നേറുന്നു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചപ്പോള്‍ പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ നടത്തിയ മുന്നേറ്റം ജനങ്ങളില്‍ കൗതുകം ഉളവാക്കിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന് …

രണ്ടുവര്‍ഷം മുമ്പു 35 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചെര്‍ക്കള-ഉക്കിനടുക്ക റോഡ് കുണ്ടും കുഴിയുമായതായി പരാതി

കാസര്‍കോട്: 35 കോടി രൂപ ചെലവില്‍ രണ്ടു വര്‍ഷം മുമ്പു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചെര്‍ക്കള-ഉക്കിനടുക്ക റോഡ് തകര്‍ന്നു.റോഡ് പണിയെടുത്തു മടുത്തു മടങ്ങിയ രണ്ടു കരാറുകാര്‍ക്കു ശേഷം എത്തിയ മൂന്നാമനാണ് പണി പൂര്‍ത്തിയാക്കിയെന്നു വരുത്തിത്തീര്‍ത്തത്. 35 കോടി രൂപ കൊണ്ടു കരാറുകാര്‍ എന്താണ് ചെയ്തതെന്ന് അപ്പപ്പോള്‍ നിരീക്ഷിക്കാന്‍ ഉണ്ടായിരുന്ന മരാമത്ത്-കിഫ്ബി സംവിധാനങ്ങള്‍ എന്താണു നിരീക്ഷിച്ചതെന്നതു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.ചെര്‍ക്കള-കല്ലട്ക്ക റോഡിലെ ഇതേ കാലയളവില്‍ പൂര്‍ത്തിയാക്കിയ കല്ലടുക്ക-ഉക്കിനടുക്ക റോഡ് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതേ റോഡിന്റെ ആ …

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും

ന്യൂഡൽഹി: മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കു ആരംഭിച്ചു. ഉറച്ച വിജയപ്രതീക്ഷയിലാണ് എൻഡിഎയും ഇന്ത്യാ സഖ്യവും.ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളിലേക്കാണ് വാശിയേറിയ പോരാട്ടം നടന്നത്. 1213 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപൈ സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ …

തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. ആൻ മരിയ വെള്ളിയാഴ്ച ക്ലാസിൽ പോയിരുന്നില്ല. വൈകിട്ട് സഹപാഠികള്‍ എത്തി അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ ശുചിമുറി പൂട്ടിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ആൻ മരിയയെ തൂങ്ങി മരിച്ച നിലയിൽ …

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്; രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും ജനപ്രതിനിധിയെ ഇന്നറിയാം. അവസാനവട്ട കണക്കുകൂട്ടലുകളും പൂർത്തിയാക്കിയ മുന്നണികൾ നെഞ്ചിടിപ്പോടെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഒൻപത് മണിയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. 10 മണിയോടെ വിജയികൾ ആരെന്നതിൽ ഏതാണ്ട് വ്യക്തതയുണ്ടാകും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണും. 9 മണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. …

വോർക്കാടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം, പുകമൂടി നാട്

കാസർകോട്: വോർക്കാടി ബേക്കറി ജംഗ്ഷനിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. കോടികളുടെ പ്ലൈവുഡ് ഉൽപ്പന്നങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കാസർകോട്, ഉപ്പള, കുറ്റിക്കോൽ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ ഇരുപതോളം യൂണിറ്റുകൾ എത്തി രാത്രി വൈകിയും തിയണക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഫാറൂഖ് സോമിൽ പ്ലൈവുഡ് ഫാക്ടറിക്ക് തീ പിടിച്ചത്. അപകടത്തെ തുടർന്ന് പ്രദേശമാകെ പുക കൊണ്ട് മൂടിയിരിക്കുകയാണ്. ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. …

അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷികാഘോഷം പത്തരമാറ്റിലേക്ക്; ലോഗോ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷികാഘോഷം പത്തര മാറ്റിലാക്കുന്നതിനു തയ്യാറെടുപ്പാരംഭിച്ചു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടിയുടെ ലോഗോ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു. ദുബൈ സൈഫ് ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ പ്രകാശനകർമ്മം നിർവഹിച്ചു. മുഖ്യ അതിഥിയായി യുവവ്യവസായി ആസിഫ് മേൽപറമ്പ്, അസീസ് കമാലിയ, ഹനീഫ് കറാമ തുടങ്ങിയവരുംഅബുദാബി കാസ്രോട്ടാർ കൂട്ടായ്മ ബോർഡ്എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.ഡിസംബർ 22 ന് അബൂദാബി സായിദ് സ്പോർട്സ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മാച്ചും, ജനുവരി …

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തിരിച്ചു കയറാൻ ആവാതെ കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കാസർകോട്: പൂച്ചയെ രക്ഷിക്കാനായി കിണറിൽ ഇറങ്ങി തിരിച്ചു കയറാൻ പറ്റാതെ കുടുങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകരായത് ഫയർഫോഴ്സ്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഏരിയാപ്പാടി മതക്കംമൂലയിലാണ് സംഭവം. പ്രദേശവാസിയായ ഹമീദിന്റെ വീട്ടു കിണറ്റിൽ രണ്ടുദിവസം മുമ്പ് പൂച്ച വീണിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഹമീദിന്റെ മകൻ ബി എ അബ്ദുള്ള കിണറിൽ ഇറങ്ങി. പൂച്ചയെ രക്ഷിച്ച ശേഷം തിരിച്ചു കയറാൻ സാധിച്ചില്ല. പടവുകൾ ഇല്ലാത്ത കിണറിലായിരുന്നു വിദ്യാർത്ഥി ഇറങ്ങിയത്. 18 കോല്‍ താഴ്ചയുള്ള കിണറിൽ 8 അടിയോളം വെള്ളം ഉണ്ടായിരുന്നു. …

വനിതാ പൊലീസുകാരിയുടെ സംസ്‌ക്കാരം നാളെ; കൊലയ്ക്കു ഇടയാക്കിയത് ഭര്‍ത്താവിന്റെ സംശയരോഗം, മകളെ അക്രമിക്കുന്നതു തടയാനുള്ള ശ്രമത്തിനിടയില്‍ വെട്ടേറ്റ പിതാവിന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരത്തോടെ വെട്ടേറ്റു മരിച്ച വനിതാ പൊലീസുകാരിയുടെ സംസ്‌ക്കാരം ശനിയാഴ്ച രാവിലെ കൊവ്വല്‍ കൂക്കാനം ജനകീയ ശ്മശാനത്തില്‍ നടക്കും. രാവിലെ 8.30ന് പാലിയേരിക്കൊവ്വല്‍, എ വി സ്മാരക വായനശാലയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 10 മണിക്കായിരിക്കും സംസ്‌ക്കാരം നടക്കുക.മാങ്ങാട്ടുപറമ്പ് കെ എ പി നാലാംബറ്റാലയനിലെ സി പി ഒ ആയ പി ദിവ്യശ്രീ (35)യെ ഭര്‍ത്താവ് കെ രാജേഷ് (41)ആണ് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി വെട്ടേറ്റ ദിവ്യശ്രീയുടെ പിതാവ് കെ വാസു കണ്ണൂരിലെ …

വിശ്വാസ വഞ്ചന: ലീഗ് നേതാവ് എം സി ഖമറുദ്ദീനും സി പി എം സഹയാത്രികന്‍ സി ഷുക്കൂറിനും എതിരായ വഞ്ചനാ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു

കാസര്‍കോട്: സംഘം ചേര്‍ന്ന് കള്ള ഒപ്പിടുകയും വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ മുസ്ലീംലീഗ് നേതാവ് എം സി ഖമറുദ്ദീനും സി പി എം സഹയാത്രികന്‍ സി ഷുക്കൂറിനും മറ്റു മൂന്നു പേര്‍ക്കും എതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് വിദഗ്ദ്ധ അന്വേഷണത്തിനായി സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു വിട്ടു. ഉദുമ, കളനാട് ഹബീബ് റഹ്‌മാന്‍ മന്‍സിലിലെ അബ്ദുല്‍ അസീസിന്റെ പരാതിയില്‍ 782/2024 നമ്പരായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവായത്.ഫാഷന്‍ …

ബോവിക്കാനം ടൗണില്‍ പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത് : മുസ്ലിം ലീഗ്

മുളിയാര്‍: ജനങ്ങള്‍ക്ക് കാല്‍നട സഞ്ചാരത്തിനും, വ്യാപാരികള്‍ക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തില്‍ ബോവിക്കാനം ടൗണില്‍ പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അവദിക്കരുതെന്നു മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം മോട്ടോര്‍ വാഹന വകുപ്പ്, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവരോട് ആവശ്യപ്പെട്ടു.നിലവില്‍ ബോവിക്കാനത്ത് ജീപ്പ്ടാക്‌സി സ്റ്റാന്റും രണ്ടു അംഗീകൃത ഓട്ടോസ്റ്റാന്റുകളും നിലവിലുണ്ട്.ഈ സാഹചര്യത്തില്‍ ജനതിരക്കുള്ള ടൗണില്‍ ബസ് കാത്തിരിപ്പിന് തടസ്സമാകുന്ന തരത്തില്‍ പുതിയ പാര്‍ക്കിംഗ് മേഖല അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വ്യാപാരികളുടെയും സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെയും പൊതു ജനങ്ങളുടെയും, …

iv ബാഗുകളിൽ അപകടകരമായ മരുന്നുകൾ കുത്തിവച്ചതിന് ഡാളസ് അനസ്‌തേഷ്യോളജിസ്റ്റിനു 190 വർഷത്തെ തടവ്

Author: പി പി ചെറിയാൻ ഡാളസ്: ഏപ്രിലിൽ, ബുപിവാകെയ്ൻ എന്ന അനസ്തെറ്റിക് മരുന്നിൽ കുത്തിവച്ച് iv ബാഗുകളിൽ കൃത്രിമം കാണിച്ചതിന് റെയ്നാൽഡോ ഒർട്ടിസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒർട്ടിസിനെതിരായ 10 കേസുകളിലും ഒർട്ടിസിനെ ശിക്ഷിച്ചുവെന്നു ജൂറിമാർ പറഞ്ഞു. ജൂലായ് 22-ന് ശിക്ഷ വിധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെപ്തംബർ 16-ലേക്കും വീണ്ടും 18-ലേക്കും മാറ്റുകയായിരുന്നു.. 10 രോഗികളെ പ്രശ്‌നങ്ങളെ തുടർന്ന് അടുത്തുള്ള എമർജൻസി റൂമിലേക്ക് മാറ്റി. ഇതിനു പുറമെ , ഡോ. മെലാനി കാസ്പർ അവരുടെ നിർജ്ജലീകരണം ചികിത്സിക്കുന്നതിനായി ഒരു …