കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്ക ഗാന്ധിയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്. അതേസമയം രാഹുല്‍ ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാന്‍ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്. 11 മണിയോടെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. സത്യന്‍ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോള്‍ നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവുമാണ് ഉണ്ടായത്. അതിനിടെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പാണ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നിരിക്കുകയാണ്.
രാഹുലിന്റെ 5 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിര്‍ത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഫലം പുറത്തുവരുമ്പോള്‍ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം.
