തൊഴിലാളികളുമായി പോയ മിനി പിക്കപ്പ് വലിയ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി കുഴിയിലേക്ക് വീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ വണ്ടി താഴ്ചയിലേക്ക് മറിയുകയാകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടുതലും അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും സിഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. അപകടസ്ഥലത്ത് പൊലീസ് കാണിക്കേണ്ട ജാഗ്രത സിഐ പാലിച്ചില്ലെന്ന് ലിന്റോ ജോസഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരോട് പൊലീസ് മര്യാദയോടെ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. റോഡുമായി നൂറടി വ്യത്യാസത്തിലാണ് വാഹനം വീണത്. വീടിന് മുകളിൽ വാഹനം മറിയുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രികളിൽ എത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page