മയക്കുമരുന്ന് കടത്ത്; തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലഖ് അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലി ഖാന്‍ തുഗ്ലഖ് ലഹരിക്കേസില്‍ അറസ്റ്റില്‍. ചെന്നൈ തിരംമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് 10 കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നുമാണ് തുഗ്ലഖിന് ലഹരിക്കേസില്‍ പങ്കുള്ള വിവരം പൊലീസിന് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലഖിനെ 12 മണികൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെല്‍ ഫോണ്‍ ആപ്പ് വഴി മയക്കുമരുന്ന് വിറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ മുകപ്പൂര്‍ പ്രദേശത്ത് നിന്നും …

സത്യപ്രതിജ്ഞ; എകെ ആന്റണിയുടെ ആശിര്‍വാദം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിയെ സന്ദര്‍ശിച്ച് ആശിര്‍വാദവും അനുഗ്രഹവും തേടി. വികെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംപി, കോണ്‍ഗ്രസ് നേതാക്കളായ പിസി വിഷ്ണുനാഥ് എംഎല്‍എ, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ജനപ്രതിനിധികളുടെ കടമയും ഉത്തരവാദിത്വവും ആന്റണി മാങ്കൂട്ടത്തിലിനെയും മറ്റും ഓര്‍മിപ്പിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ സാന്നിധ്യം നിയമസഭയിലും പരിസരത്തും പ്രകടമായിട്ടുണ്ട്

വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മുന്‍ പ്രവാസിയായ ചിത്താരി സ്വദേശി മരിച്ചു

കാസര്‍കോട്: റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മുന്‍ പ്രവാസി മരിച്ചു. ചിത്താരി പെട്രോള്‍ പമ്പിന് പിറകുവശം താമസിക്കുന്ന സിഎം കുഞ്ഞബ്ദുല്ല (58)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ചിത്താരി ചാമുണ്ഡിക്കുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചത്. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ട് പോകും വഴി പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സിഎം മുഹമ്മദിന്റെയും ആമിനയുടെയും …

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അക്രം വൈകര്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്ന് ഭീഷണിയെത്തിയത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ജീവനക്കാരും ടെര്‍മിനലിലും വിമാനത്താവളത്തിന്റെ മറ്റ് ഭാഗങ്ങളിലും പരക്കെ തിരച്ചില്‍ നടത്തി. എന്നാല്‍, പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ബജ്പെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ടെര്‍മിനലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് നവംബര്‍ 30ന് ഇമെയില്‍ വന്നതിന് പിന്നാലെയാണ് വീണ്ടും ബോംബ് ഭീഷണി എത്തിയത്. തമിഴ്നാട്ടിലെ രണ്ട് വിവാദ …

ഓട്ട മുക്കാല്‍ കണ്ടവരുണ്ടോ? | Kookkanam Rahman

ഓട്ട മുക്കാല്‍ കണ്ടവരുണ്ടോ?ഇല്ല, അല്ലേ?എന്നാല്‍ 60 വയസ് കഴിഞ്ഞവരോട് ചോദിച്ചു നോക്കൂ.അവര്‍ പറയും പട്ടിണിക്കാലത്തെ ഓട്ടമുക്കാലിന്റെ കഥ.1960കളിലൊക്കെ കാസ്, മുക്കാല്‍, അരയണ, ഒരണ, രണ്ടണ, നാലണ, എട്ടണ, എന്നീ നാണയങ്ങള്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും ചെറിയ നാണയം കാസ് (കാശ്) ആയിരുന്നു.നാല് കാസിന് ഒരു മുക്കാലും നാല് മുക്കാലിന് ഒരണയും കിട്ടും. നാലണ കാല്‍ ഉറുപ്പിക. എട്ടണ അര ഉറുപ്പിക പതിനാറ് അണ ഒരു ഉറുപ്പിക എന്നാണ് കണക്ക്.നമുക്ക് ഓട്ടമുക്കാലിനെ അറിയാം. രണ്ടുതരം മുക്കാലുണ്ടായിരുന്നു. ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും …

ഭാര്യവീട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു; ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണം, നാലുപേർ കസ്റ്റഡിയിൽ

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. ഭാര്യയുടെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നുവെന്നും തുടർന്ന് കുഴഞ്ഞു വീണ് മരിച്ചുവെന്നുമാണ് ആരോപണം. ഒന്നര വർഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയിൽ ഭാര്യയുമായി ആദ്യം തർക്കമുണ്ടായി. മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളം ജില്ലാ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. പിന്നാലെയാണ് വിഷ്ണുവിൻ്റെ …

വീട്ടിൽ ചാക്കിൽ സൂക്ഷിച്ചത് 130 കിലോഗ്രാം ചന്ദനമുട്ടികൾ; രണ്ടുപേരെ കയ്യോടെ പിടികൂടി വനം വകുപ്പ്, വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

കാസർകോട്: വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചന്ദനവേട്ട. 130 കിലോഗ്രാം ചന്ദനമുട്ടികളുമായി 2 പേരെ അറസ്‌റ്റ് ചെയ്തു. കടത്താനുപയോഗിച്ച 2 കാറുകളും കസ്‌റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മൂന്നാംമൈൽ കളത്തിങ്കാലിലെ പ്രസാദ് (34), പുല്ലൂർ മുണ്ടോട്ട് സ്വദേശി ഷിബുരാജ് (43) എന്നിവരെയാണ് അറസ്‌റ്റ് ചെയ്ത‌ത്. പിടിച്ചെടുത്ത ചന്ദനമുട്ടികൾക്ക് 6.5 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ വി.രതീശൻ, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.രാഹുൽ, സെക്ഷൻ …

ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു തീർത്ഥാടകൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് സമീപം സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ​ഗുരുതരമായി ​തുടരുകയാണ്. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ …

കാർ തടഞ്ഞ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒപ്പം ഉണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു; ഭർത്താവ് പൊലീസിൽ കീഴടങ്ങി

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ കാർ തടഞ്ഞു നിർത്തി തീയിട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. കൊലപാതകത്തിനുശേഷം ഭർത്താവ് പത്മരാജൻ (60) ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലം കൊട്ടിയത്ത് കാറ്ററിങ് സർവീസ് നടത്തുകയാണ് പത്മരാജൻ.കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവർ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ആറ് …

രണ്ടുവയസുകാരിയായ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; മൂന്നു ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടുവയസുകാരിയായ കുട്ടിയുടെജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ആയമാരായ മൂന്നുപേരെ അറസ്റ്റുചെയ്തു.അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ആയമാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചതെന്ന് പറയുന്നു. ഇക്കാര്യം മറച്ചുവെച്ചതിനാണ് മറ്റു രണ്ടുപേര്‍ക്കെതിരെ കേസ്.ശിശുക്ഷേമ സമിതിയില്‍ 103 ആയമാരാണ് …

കോഴിക്കടത്തിന്റെ മറവില്‍ മോഷണം; ദേശീയപാതയില്‍ ഡിവൈഡര്‍ ആയി വെച്ച 10 ബാരലുകള്‍ മോഷ്ടിച്ച് കടത്തവെ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: ദേശീയപാതയില്‍ ഡിവൈഡര്‍ ആയി വെച്ച 10 ബാരലുകള്‍ മോഷ്ടിച്ച് ടെമ്പോയില്‍ കടത്തുന്നത് പതിവാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. ചിക്കമംഗ്‌ളൂരു സ്വദേശി വിനയകുമാര്‍ (29) ആണ് പിടിയിലായത്. ഷിറിയയില്‍ ദേശീയപാതയില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കരാറുകാരായ ഉരാളുങ്കല്‍ സൊസൈറ്റി ഡിവൈഡറായി വെച്ചിരുന്ന പത്ത് ബാരലുകളാണ് മോഷ്ടിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ചത്. നേരത്തെയും സമാനമായ മോഷണം നടന്നതിനാല്‍ കരാറുകാര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. കോഴിക്കടത്തിന്റെ മറവിലാണ് മോഷണം നടത്തിയത്. കോഴിക്കച്ചവടം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ടെമ്പോയില്‍ ബാരലുകള്‍ കടത്തുകയാണ് യുവാവിന്റെ മോഷണ രീതി. …

കണക്കില്‍പെടാത്ത പണം; എഎംവിയും നടനുമായ ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന് സസ്‌പെന്‍ഷന്‍

പാലക്കാട്: മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.കഴിഞ്ഞ മാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും ചെറുവത്തൂരിലുള്ള വീട്ടിലും കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് 1,90,000 രൂപ പിടികൂടിയിരുന്നു.അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നിരവധി രേഖകളും തെളിവുകളും …

സഹപാഠികള്‍ കണ്ണീരോടെ അവരെ അവസാനമായി കണ്ടു; ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി

ആലപ്പുഴ: കളിചിരി തമാശകളുമായി പോയ അഞ്ച് പേരും ഒന്നിച്ച് അവസാനമായി കാമ്പസിലെത്തി. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്നു. ചേതനയറ്റ അഞ്ചുകൂട്ടുകാര്‍ കോളജിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിനു മുന്നില്‍ ചലനമറ്റു കിടന്നപ്പോള്‍ കണ്ണീരോടെ അവര്‍ അവസാനമായി കണ്ടു. ഇനിയൊരു തിരിച്ചുവരവില്ലെന്നറിഞ്ഞ സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും കണ്ടു നില്‍ക്കാനാകാതെ വിതുമ്പി. പലരും വിങ്ങിപ്പൊട്ടി. തേങ്ങലടക്കാനാവാതെ പാട് പെടുന്നതും നൊമ്പരകാഴ്ചയായി. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ …

ആലപ്പുഴ വാഹനാപകടം; മരണപ്പെട്ട മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം വെങ്ങരയില്‍ ഖബറടക്കും

കണ്ണൂര്‍: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയും.മാട്ടൂല്‍ നോര്‍ത്ത് മുട്ടം പാണ്ടിയാലയിലെ സി എം അബ്ദുല്‍ ജബ്ബാറിന്റെയും എസ്എല്‍പി ഫസീലയുടെയും മകന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. വളരെ സൗമ്യനായ അബ്ദുല്‍ ജബ്ബാര്‍ നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് മികച്ച റാങ്ക് നേടിയിരുന്നു. വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നത്. ഇരട്ട സഹോദരനായ മിഷാല്‍ എന്‍ജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാവിലെ തന്നെ ആലപ്പുഴയിലെത്തി. വിവരമറിഞ്ഞ് പിതാവ് …

ഈ നിയമങ്ങളും നിയമനടത്തിപ്പുകാരും നടപ്പാക്കുന്നത് ആരുടെ നിയമം? ഹേരൂരില്‍ കുന്ന് കുളമായി, കുന്നിനു താഴെയുണ്ടായിരുന്നവര്‍ കുന്നില്‍

കാസര്‍കോട്: കുന്നിന്റെ അടിവാരത്തിരുന്നു കുന്നിന്‍ മുകളിലേക്ക് ആള്‍ക്കൂട്ടവും മണ്ണുമാന്തികളും ലോറികളും ഇരച്ചു കയറുന്നതു കൗതുകത്തോടെ നോക്കിക്കണ്ട കോളനി നിവാസികളും പാവപ്പെട്ടവരുമായ നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ കുന്നിനുമുകളിലായിരിക്കുന്നു.കുന്നുണ്ടായിരുന്ന സ്ഥലം തിങ്കളാഴ്ചയുണ്ടായ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ വന്‍ കുളമായി മാറിക്കഴിഞ്ഞു. മഴ ഇനിയും ഉണ്ടാവുകയും കൃത്രിമകുളം നിറഞ്ഞു കവിയുകയും ചെയ്താല്‍ മംഗല്‍പ്പാടി പഞ്ചായത്തിലെ ഹേരൂര്‍ വില്ലേജില്‍പ്പെട്ട ഹേരൂരിന്റെയും പരിസരത്തെ ബിസി റോഡിന്റെയും അവസ്ഥ എന്താവുമെന്നു നാട്ടുകാര്‍ വില്ലേജ് ഓഫീസറോടും തഹസില്‍ദാറോടും ജില്ലാ കലക്ടറോടും പൊലീസിനോടും ആരായുന്നു.കുന്നിടിക്കുന്നതും മണ്ണെടുക്കുന്നതും ഒക്കെ …

സ്വര്‍ണവില; ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണത്തിന് ഗ്രാമിന് ചൊവ്വാഴ്ച 40 രൂപ വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് 916 സ്വര്‍ണത്തിന് 7130 രൂപയാണ് ഇന്നത്തെ വില പവന് 57,040 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5890 രൂപയാണ് വില. തിങ്കളാഴ്ച ഒരുഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അഞ്ചനാടന്‍ അന്തരിച്ചു

കാസര്‍കോട്: കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് ചൗക്കി ബദര്‍നഗറിലെ സണ്ണി തോമസ് അഞ്ചനാടന്‍ (72) അന്തരിച്ചു. കോട്ടയം വാഴൂര്‍ സ്വദേശിയായ സണ്ണി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഖാദി സൗഭാഗ്യ ഷോറൂം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ബേള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഭാര്യ: പരേതയായ ഷേര്‍ളി (അടിമാലി പുന്നമോളേല്‍ കുടുംബാംഗം). മക്കള്‍: ഷീന്‍ റോസ്(അധ്യാപിക, സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ്, വാമഞ്ചൂര്‍, …

നേത്രാവതിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി; ഈശ്വര്‍ മല്‍പെ രക്ഷാപ്രവര്‍ത്തനത്തിന് എത്തും

നേത്രാവതിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ബല്‍ത്തങ്ങാടി ബെലാലു സുരുളി കുണ്ടഡ്ക സ്വദേശി പ്രസാദി(38)നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരമാണ് നദിയില്‍ കുളിക്കവെ ഒഴുക്കില്‍പെട്ടത്. വിവരത്തെ തുടര്‍ന്ന് പ്രസാദിനെ അവസാനമായി കണ്ട സ്ഥലം അഗ്‌നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സേനാംഗങ്ങളും സന്ദര്‍ശിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സഹായവും തേടിയിട്ടുണ്ട്. മൂന്ന് പേര്‍ പുഴയില്‍ മുങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മത്സ്യബന്ധന വലയില്‍ കുടുങ്ങിയതാകാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. സംഭവസ്ഥലത്തെ നദിയുടെ ആഴം കാരണം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും …