കാർ തടഞ്ഞ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒപ്പം ഉണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു; ഭർത്താവ് പൊലീസിൽ കീഴടങ്ങി

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ കാർ തടഞ്ഞു നിർത്തി തീയിട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. കൊലപാതകത്തിനുശേഷം ഭർത്താവ് പത്മരാജൻ (60) ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലം കൊട്ടിയത്ത് കാറ്ററിങ് സർവീസ് നടത്തുകയാണ് പത്മരാജൻ.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവർ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം. പത്മരാജന്റ രണ്ടാം വിവാഹമായിരുന്നു. ഇവർക്ക് സ്കൂൾ വിദ്യാർഥിയായ ഒരു കുട്ടിയുണ്ട്. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജൻ ബേക്കറിയിലേക്ക് ചെന്നപ്പോൾ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് ആദ്യം അനില പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ ഇരുവരും തർക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവർ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് ബേക്കറി ഷോപ്പ് നടക്കുന്നതും നിരീക്ഷിച്ചിരുന്നു പത്മരാജൻ.
അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറിൽ വരുന്നതിനിടെ ചെമ്മാമുക്കിൽ വെച്ച് പത്മരാജൻ ഒരു ഒംനി വാനിൽ വരികയും കാർ തടഞ്ഞുനിർത്തുകയും ചെയ്തു. കാറിന്റെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന പെട്രോൾ അനിലക്ക് മേൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടതിനാൽ അനിലക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
തീകൊളുത്തിയ ഉടൻ തന്നെ ഒപ്പം ഇരുന്ന സോണി ഡോർ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിക്ക് പകരം ഭാര്യയുടെ സുഹൃത്തിനെയാണ് പത്മരാജൻ ലക്ഷ്യമിട്ടത് എന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്. കസ്റ്റഡിയിലുള്ള പത്മരാജനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പെട്രോൾ ഒഴിച്ചാണോ കാറിന് തീകൊളുത്തിയതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page