നേത്രാവതിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ബല്‍ത്തങ്ങാടി ബെലാലു സുരുളി കുണ്ടഡ്ക സ്വദേശി പ്രസാദി(38)നെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരമാണ് നദിയില്‍ കുളിക്കവെ ഒഴുക്കില്‍പെട്ടത്. വിവരത്തെ തുടര്‍ന്ന് പ്രസാദിനെ അവസാനമായി കണ്ട സ്ഥലം അഗ്‌നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സേനാംഗങ്ങളും സന്ദര്‍ശിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സഹായവും തേടിയിട്ടുണ്ട്. മൂന്ന് പേര്‍ പുഴയില്‍ മുങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മത്സ്യബന്ധന വലയില്‍ കുടുങ്ങിയതാകാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. സംഭവസ്ഥലത്തെ നദിയുടെ ആഴം കാരണം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരസ്യ വിഭാഗം ജില്ലാ തലവനായിരുന്നു. ആറുവര്‍ഷത്തോളം പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ചെറുകിട കരാറുകളിലും കൃഷിയിലും പ്രസാദ് ഏര്‍പ്പെട്ടിരുന്നു.
