മയക്കുമരുന്ന് കടത്ത്; തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലഖ് അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലി ഖാന്‍ തുഗ്ലഖ് ലഹരിക്കേസില്‍ അറസ്റ്റില്‍. ചെന്നൈ തിരംമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് 10 കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നുമാണ് തുഗ്ലഖിന് ലഹരിക്കേസില്‍ പങ്കുള്ള വിവരം പൊലീസിന് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലഖിനെ 12 മണികൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെല്‍ ഫോണ്‍ ആപ്പ് വഴി മയക്കുമരുന്ന് വിറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ മുകപ്പൂര്‍ പ്രദേശത്ത് നിന്നും കോളേജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് ഈ കേസില്‍ 10 വിദ്യാര്‍ഥികളെ കൂടി അറസ്റ്റ് ചെയ്തു. ചെന്നൈ ജെജെ നഗര്‍ പൊലീസ് വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്യുകയും അന്വേഷണത്തില്‍ ആന്ധ്ര പ്രദേശില്‍ നിന്നും കഞ്ചാവ്, മെത്താംഫെറ്റാമിന്‍, മയക്കുമരുന്ന് എന്നിവ വാങ്ങി ചെന്നൈ കടങ്ങോലത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. മയക്കുമരുന്നുകള്‍ വാങ്ങിയത് ആരാണെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലഖിന്റെ മൊബൈല്‍ നമ്പറും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അലിഖാന്‍ തുഗ്ലഖ് ഉള്‍പ്പടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page