കോതമംഗലത്തെ ആറു വയസ്സുകാരിയുടെ മരണം കൊലപാതകം; പെൺകുട്ടിയുടെ പിതാവും രണ്ടാനമ്മയും കസ്റ്റഡിയിൽ, കൊലപാതകം എന്തിന് വേണ്ടി ?

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചനയെ തുടർന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ നിഷയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി …

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം മണല്‍ എടുത്ത കുഴിയില്‍ അകപ്പെട്ടപ്പോള്‍

ആലപ്പുഴ: ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി വാലയില്‍ രതീഷിന്റെയും സീമയുടെയും മകന്‍ ആര്യജിത് ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ പോകുന്നതിനു മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് ദാരുണസംഭവം. നീന്തുന്നതിനിടയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണല്‍ എടുത്ത കുഴിയില്‍ അകപ്പെടുകയായിരുന്നു.കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യജിത്ത്. മാതാവ് : സീമ.

ഭൂമി തര്‍ക്കത്തിനിടെ യുവതിയുടെ മൂക്ക് അനന്തരവന്‍ മുറിച്ചെടുത്തു;ബാഗിനുള്ളില്‍ മുറിച്ച മൂക്കുമായി യുവതി ആശുപത്രിയിലെത്തി

ജയ്പൂര്‍: ഭൂമി തര്‍ക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാജസ്ഥാനില്‍ നിന്നുള്ള 40 കാരിയായ സ്ത്രീയുടെ മൂക്ക് അനന്തരവനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മുറിച്ചെടുത്തു. മുറിച്ച മൂക്ക് ബാഗിനുള്ളിലാക്കി അവര്‍ ആശുപത്രിയിലെത്തി. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്ക് തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. ജലോറിയെ സെയ്‌ല സ്വദേശി കുക്കിദേവിയാണ് ആക്രമണത്തിന് ഇരയായത്. കുക്കി ദേവി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈലയിലെ മോക്നി ഗ്രാമത്തിലെ മാതൃവീട്ടില്‍ താമസിച്ചുവരികയായിരുന്നു. അവിടെയുള്ള ഒരുസ്ഥലത്തെച്ചൊല്ലി അമ്മാവനും മരുമകനും തമ്മില്‍ ഭൂമി തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം മരുമക്കള്‍ക്കും അവരുടെ മകനുമൊപ്പം …

ഉറങ്ങാന്‍ കിടന്ന ആറുവയസുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകള്‍ ആറുവയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ വിളിക്കാനായി പോയപ്പോള്‍ ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. മരണകാരണം എന്താണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ മാതാപിതാക്കളും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു …

മാതാവിന്റെ മൃതദേഹം പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പൊലീസെത്തി പുറത്തെടുത്തു; മദ്യലഹരിയിലായിരുന്ന മകന്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം വെണ്ണലയില്‍ മാതാവിന്റെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വയോധികയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ മാതാവ് മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് …

പശുവിനെ മേയ്ക്കാന്‍ പോയ 22 കാരിയെ പുലി കടിച്ചുകൊന്നു

പശുവിനെ മേയ്ക്കാന്‍ പോയ 22 കാരിയെ പുലി കടിച്ചു കൊന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂര്‍ ദുര്‍ഗം സ്വദേശി അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അഞ്ജലി പശുവിനെ മേയ്ക്കാന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തിനെ തുടര്‍ന്ന് പിതാവ് നടത്തിയ പരിശോധനയിലാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തിരച്ചിലിലാണ് അഞ്ജലിയെ പുലി കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിച്ചത്. കെവി കുപ്പം വനമേഖലയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം …

കളനാട് മോഡലില്‍ ബണ്ട്വാളിലും ചൂതാട്ടം; 7 ലക്ഷം രൂപയുമായി 33 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍ മൂലയിലെ ഒരു വീടു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിന്റെ മോഡലില്‍ കര്‍ണ്ണാടക, ബണ്ട്വാളിലും ചൂതാട്ട കേന്ദ്രം. പൊലീസ് പുലര്‍ച്ചെ വീടു വളഞ്ഞ് നടത്തിയ റെയ്ഡില്‍ 33 പേരെ അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു ഏഴു ലക്ഷം രൂപ പിടിച്ചെടുത്തു. ബള്ളിഗെയിലെ നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ചൂതാട്ടം നടന്നിരുന്നത്. രാത്രി കാലങ്ങളില്‍ അജ്ഞാത വാഹനങ്ങള്‍ വീട്ടിലേക്ക് പതിവായി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് …

ശ്രീകോവിലും പതിനെട്ടാം പടിയും എല്ലാമുണ്ട്; ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഓട്ടോ കണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നു ഞെട്ടി, പിന്നീട് സംഭവിച്ചത്

കൊല്ലം: മോട്ടോര്‍ വാഹന നിയമംകാറ്റില്‍ പറത്തി, രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളില്‍ ഏറെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു അലങ്കാരം. ശബരിമല തീര്‍ത്ഥാടകര്‍ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല്‍ വച്ച് പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.അപകടമുണ്ടാക്കും വിധം വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. …

ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം; മാതാപിതാക്കള്‍ രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്

ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി കാരന്തൂര്‍ പോരടിത്തായക്കട്ടെയിലെ സ്റ്റീഫന്‍(14) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി സെന്റ് തെരേസാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച വൈകീട്ട് തെങ്കാവിലെ പേരോടിത്തായ കട്ടെയില്‍ വീടിനു സമീപം ക്രിസ്മസ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടുവര്‍ഷം മുമ്പ് അസുഖം മൂലം മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷം മുത്തശ്ശിക്കൊപ്പം താമസിച്ചുവരികയായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒളവിലം രാമകൃഷ്ണ സ്‌കൂളിനു സമീപത്തെ വി.വി അക്ഷയിയെ ആണ് എടക്കാട് എസ്.ഐ എന്‍.ദിജേഷ് അറസ്റ്റു ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പാനൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ കെ.കെ അമല്‍ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിനെ വധിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. എതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം നടന്നത്.

ആനയെഴുന്നള്ളിപ്പ്; ചട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഇല്ല, മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഈ ഉത്തരവ് പ്രായോഗികമല്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 2012 ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും ആ മാര്‍ഗരേഖയ്ക്കപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ …

‘മുള്ളേരിയ ട്രേഡ് ഫെസ്റ്റ് സീസണ്‍ 2’ ഡിസംബര്‍ 21 മുതല്‍; എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ‘മുള്ളേരിയ ട്രേഡ് ഫെസ്റ്റ് സീസണ്‍ 2’ മറ്റന്നാള്‍ ആരംഭിക്കും. മുള്ളേരിയ ടൗണിന്റെ ഹൃദയഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ സ്ഥലത്താണ് ഫെസ്റ്റ് നടക്കുക. 21ന് വൈകീട്ട് ആറിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, അശോക് കുമാര്‍(പുത്തൂര്‍), ഭാഗീരതി(സുള്ള്യ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, പഞ്ചായത്തംഗം സി എന്‍ സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളാകും. കാറഡുക്ക പഞ്ചായത്ത് …

പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരന്‍ എസ്.ഐയുടെ വിരല്‍ കടിച്ചുമുറിച്ചു; അക്രമം അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയില്‍

മൂന്നാര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയായ പതിനേഴുകാരനെ പിടികൂടാനെത്തിയ എസ്‌ഐ.യുടെ കൈവിരല്‍ കടിച്ചുമുറിച്ചു. കടി വകവയ്ക്കാതെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശിയെ ആണ് മൂന്നാര്‍ എസ്.ഐ അജേഷ് കെ. ജോണും സംഘവും അറസ്റ്റു ചെയ്തത്. പതിനേഴുകാരനെ തൊടുപുഴ, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി.സാമൂഹ്യമാധ്യമത്തിലൂടെയാണ് 17കാരന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനായി നഗ്നവീഡിയോകളും ചിത്രങ്ങളും പകര്‍ത്തി.ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീഡിയോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് …

കളത്തൂര്‍ ജാറം മഖാം ഉറൂസ് നാളെ തുടങ്ങും

കുമ്പള: കളത്തൂര്‍ ജാറം മഖാം ഉറൂസ് നാളെ മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതൃത്വം നല്‍കും. ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പതാക ഉയര്‍ത്തും. രാത്രി ഏഴുമണിക്ക് നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.പി.എം. സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ ഹാദി …

കേരളത്തിലേക്ക് 22 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ഇടുക്കി: ആന്ധ്രയില്‍ നിന്നു കേരളത്തിലേക്ക് കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ സിത്താര, ദിനേശ് കുമാര്‍, ശരവണ കുമാര്‍, രവികുമാര്‍ എന്നിവരെയാണ് ഗൂഡല്ലൂര്‍ പൊലീസ് പിടികൂടിയത്. തേനി ദേശീയപാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടാക്‌സി കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്.

കാസര്‍കോട് നഗരത്തില്‍ വൈദ്യുതി അട്ടിമറി; ദീര്‍ഘനേരം നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈദ്യുതി തടസ്സപ്പെടുത്തിയ ‘ആളെ’ താഴെയിറക്കി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കിയ ‘ആളെ’ ഒടുവില്‍ കണ്ടെത്തി താഴെയിറക്കി.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നു എം.ജി റോഡിലേക്കുള്ള ഫീഡറില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. വൈദ്യുതി നിലച്ചതോടെ ഹോട്ടലുകാരും വീട്ടുകാരും വൈദ്യുതി ഓഫീസിലേക്ക് തുരുതുരാ ഫോണ്‍ ചെയ്തു. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ സദര്‍ റിയാസിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഫീഡര്‍ ഡ്രിപ്പ് ആയതായി കണ്ടെത്തി. വീണ്ടും ചാര്‍ജ്ജ് ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പുതിയ …

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന:പൂര്‍വ്വം കാലതാമസം വരുത്തുന്നതായി പരാതി; കാസര്‍കോട് ജില്ലയിലെ ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിലെ കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: ഹയര്‍ സെക്കന്ററി അധ്യാപക ഒഴിവുകളില്‍ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ്.എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ കഴിയാത്ത വിധത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഹയര്‍ സെക്കന്ററി വിഭാഗം) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മനപൂര്‍വ്വം കാലതാമസം വരുത്തുന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. എക്കണോമിക്‌സ് വിഭാഗം (ജൂനിയര്‍) റാങ്ക് പട്ടികയില്‍ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതില്‍ മാത്രം …

ചൂരിയില്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞ്‌പൊട്ടിച്ച് സംഘര്‍ഷത്തിനു ശ്രമം; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനു ഒടുവില്‍ റോഡില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പാറക്കട്ടയിലെ അഭിലാഷ്, കേളുഗുഡ്ഡെയിലെ മനീഷ് കുമാര്‍, ആര്‍.ഡി നഗറിലെ അവിനേഷ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ചൂരിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കുയാത്രക്കാരായ യുവാക്കളും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്നു ബൈക്കുമായി പോയ സംഘം പിന്നീട് …