കൊച്ചിയിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍; വാട്ടര്‍ ടാങ്കില്‍ ചത്തപാറ്റയെ കണ്ടുവെന്ന് രക്ഷിതാക്കള്‍

കൊച്ചി: നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടു. കുടിവെള്ളത്തില്‍ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃത്തി ഹീനമായ ടാങ്കില്‍ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലാണുള്ളത്. അങ്കണവാടിയിലേക്കുള്ള വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ് ഒഴിവാക്കിയേക്കും; ദര്‍ശനത്തിന് അയ്യപ്പഭക്തരുടെ തിരക്ക്

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25 നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. ഈ ദിവസങ്ങളില്‍ സ്പോട്ട് ബുക്കിങും ഒഴിവാക്കിയേക്കും. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്. സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്പോട് …

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്നര്‍ ലോറി മറിഞ്ഞു; ഒരുകുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.കണ്ടെയ്നര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്ത് യാത്ര ചെയ്ത വിജയപുരം സ്വദേശി ചന്ദ്രം യോഗപ്പ(48), ഗൗറബായി(42), വിജയലക്ഷ്മി(36), ഗാന്‍(16), ദീക്ഷ(12), ആര്യ(6) എന്നിവരാണ് മരിച്ചത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആഡംബര വോള്‍വോ …

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയ ഉടുമ്പുന്തല സ്വദേശിയെ പൊലീസ് കയ്യോടെ പിടികൂടി

കാസര്‍കോട്: അക്രമ കേസുകളില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന യുവാവ് പിടിയില്‍. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി സിഎച്ച് കുഞ്ഞബ്ദുല്ല(44)യെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. 2014 ല്‍ ഉടുമ്പുന്തലയില്‍ നടന്ന കത്തിക്കുത്ത് കേസുകളിലും 2022 ല്‍ നടന്ന അടിപിടി കേസുകളിലും പ്രതിയായ ഇയാള്‍ പലീസില്‍ കീഴടങ്ങാതെ മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ജനവാസ മേഖലയില്‍ കാട്ടുപോത്ത്; കൊടക്കാട് കണ്ണങ്കൈ പ്രദേശവാസികള്‍ ഭീതിയില്‍

കാസര്‍കോട്: കൊടക്കാട് കണ്ണങ്കൈ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. കണ്ണങ്കൈ വായനശാലയ്ക്ക് സമീപത്തും, കദളീവനത്തിന് സമീപത്തെ വയലിലും പടിഞ്ഞാറെക്കരയിലുമാണ് നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടതായി പറയുന്നത്. കസേര വില്‍ക്കാനായി വന്ന ബംഗാളി യുവാവാണ് അദ്യം കാട്ടുപോത്തിനെ കണ്ടത്. വെള്ളിയാഴ്ച ബസ്‌സ്‌റ്റോപ്പിനടുത്തും കാട്ടുപോത്തിനെ കണ്ടവരുണ്ട്. ശനിയാഴ്ച രാവിലെ ഒരുവളപ്പ് പരിസരത്തു കാട്ടുപോത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പട്ടാപ്പകല്‍ കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

വിവാഹത്തിന് അണിയാന്‍ ഡ്രസിന് പണം നല്‍കിയില്ല; വിരോധത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ 15 അംഗ സംഘം തകര്‍ത്തു

പാലക്കാട്: വിവാഹച്ചടങ്ങിന് ഒരേപോലുള്ള വസ്ത്രം ധരിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ വാഹനങ്ങള്‍ 15 അംഗ അക്രമിസംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. വിവാഹത്തിന് അണിയാനുള്ള ഡ്രെസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി മന്‍സൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ അടക്കം എട്ട് വാഹനങ്ങളാണ് നശിപ്പിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമം തടഞ്ഞതോടെ അക്രമിസംഘം …

14 വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോളേജ് അധ്യാപിക മരിച്ചു; അരയ്ക്ക് താഴെ തളര്‍ന്നിട്ടും ഓണ്‍ലൈന്‍ വഴി അധ്യാപനം നടത്തി

14 വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോളേജ് അധ്യാപിക മരണത്തിന് കീഴടങ്ങി. ബല്‍ത്തങ്ങാടി കാലിയ ഉബറദ്ക സ്വദേശികളായ പരേതനായ കുര്‍മ്പിളയുടെയും ലക്ഷ്മിയുടെയും മകള്‍ ഭാരതി (41) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. 2010 ജൂലൈ 30ന് സന്തേക്കാട്ടെ അയ്യപ്പ മന്ദിരത്തിന് സമീപം വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അവര്‍ കിടപ്പിലായിരുന്നു. മേലന്തബെട്ട് പിയു കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അപകടം. ഭാരതിയും സഹപ്രവര്‍ത്തക ജയമാലയും കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു …

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു, നേരിയ തോതില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതേസമയം മരുന്നുകളോട് നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസത്തെക്കാള്‍ ആരോഗ്യസ്ഥിതിയില്‍ അല്‍പം മാറ്റമുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ചെറിയ തോതില്‍ കൈകാലുകള്‍ അനക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.വെള്ളിയാഴ്ച ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം …

വിഖ്യാത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു

മെക്‌സിക്കോ സിറ്റി: വിഖ്യാത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ നാമം. ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയര്‍. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും മത്സരിച്ചിരുന്നു. മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. മരണത്തില്‍ അനുശോചനമറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. 1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി …

കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകം; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം കഠിന തടവ്, 20 ലക്ഷം രൂപ പിഴയൊടുക്കണം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി. ശിക്ഷ വേവ്വേറെ അനുഭവിക്കണം. വിവിധ വകുപ്പുകളില്‍ 8 വര്‍ഷവും മൂന്നു മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. ശേഷം ഇരട്ട ജീവപര്യന്തവും അനുഭവിക്കണം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ പടിയില്‍ കരിമ്പനാല്‍ വീട്ടില്‍ ജോര്‍ജ് കുര്യ(പാപ്പന്‍ 54)നെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജെ. നാസര്‍ ശിക്ഷിച്ചത്. …

പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശിയും കളപ്പുറം ഒറന്നിടത്ത് ചാലില്‍ താമസക്കാരനുമായ അപ്പു എന്ന ആദിത്യന്‍(20) ആണ് മരിച്ചത്. പിലാത്തറ സെന്‍ ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗങ്ങളില്‍ പച്ചക്കറി സാധനങ്ങള്‍ ഇറക്കി പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി റെയില്‍വേസ്റ്റേഷനിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് വെച്ച് …

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടും

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തന്നെ. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി വെള്ളിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് …

ജർമ്മനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ടുപേർ മരിച്ചു, 70 ഓളം പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം

ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി രണ്ട് മരണം. സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു, ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേ​ഗതയിൽ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ സൗദി പൗരനായ ഡോക്ടറെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു.ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ് സംഭവം. ക്രിസ്‌മസ് മാർക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. 2006 മുതൽ ഇയാൾ ജർമനിയിലുണ്ടെന്നും ഭീകരാക്രമണമാണോയെന്ന് അന്വേഷിക്കുന്നുവെന്നുമാണ് ജർമ്മൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.ജർമ്മൻ പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്കാണ് …

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ബാഗുകളിലാക്കി; ഉപേക്ഷിക്കാനുള്ള ശ്രമത്തിൽ ഇറച്ചി വെട്ടുകാരനായ ഭർത്താവ് അറസ്‌റ്റിൽ

നാഗർകോവിൽ: അഞ്ചുഗ്രാമത്തിനു സമീപം യുവതിയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം ബാഗുകളിലാക്കി. ഇവ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ, ഇറച്ചിവെട്ടുകാരനായ ഭർത്താവ് അറസ്റ്റിൽ. തിരുനെൽവേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയസത്യ (30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാരിമുത്തു(35) ആണ് അറസ്റ്റിലായത്. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന. സംശയത്തിന്റെ പേരിലാണ് കൊലപാതകം നട ത്തിയതെന്നാണ് പൊലീസ് നിഗമനം. തൂത്തുക്കുടിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട മരിയ സത്യ. ചെന്നൈയിൽ കോൾ ടാക്സി ഡ്രൈവറായിരുന്ന …

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിക്കുള്ളിൽ നിന്നും വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനിടെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിയും ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടി ഇപ്പോൾ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിഷമുള്ള പാമ്പല്ല കടിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ …

വിട്ടുമാറാത്ത കൈമുട്ട് വേദന; ശസ്ത്രക്രിയ നടത്തിയപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല്; 25 വർഷം മുമ്പ് നായയുടെ കടിയേറ്റെന്ന് 36 കാരൻ

ചേർത്തല: വിട്ടുമാറാത്ത കൈമുട്ടുവേദന തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല്. 25 വർഷമായി പല്ല് കൈമുട്ടിലുണ്ടായിരുന്നുവെന്ന് 36 കാരൻ. തന്റെ 11 -ാം വയസ്സിൽ സ്കൂൾ വിദ്യാർഥിയായിരിക്കേ നായയുടെ കടിയേറ്റെന്ന് തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖ് പറയുന്നു. കൈ മുട്ട് വേദന കലശലായതോടെ കഴിഞ്ഞദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് പല്ല് കണ്ടെത്തിയത്.മുട്ടിൽ തൊലിയോടു ചേർന്നാണ് കൂർത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തിയത്. പട്ടി കടിച്ചപ്പോൾ മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാൽ …

ആറു വയസ്സുകാരിയെ കൊന്നത് രണ്ടാനമ്മ; കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ; രണ്ടാനമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതിയും ഗർഭിണിയുമായ നിഷ. കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യ ഭാര്യയിലുണ്ടായ മുസ്‌കാന്‍ തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. നിഷയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.നേരത്തെ കൊലപാതകത്തില്‍ അജാസിനെ പങ്കുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അജാസിന് …

ക്രിസ്മസ് പുതുവത്സര കാലത്തെ സുരക്ഷ; കേരള കർണാടക റെയിൽവേ പൊലീസും ആർപിഎഫും യോഗം ചേർന്നു

മംഗളൂരു: ക്രിസ്മസ് പുതുവത്സര കാലത്ത് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലിനായി കേരള കർണാടക റെയിൽവേ പൊലീസും ആർ പി എഫും മംഗളൂരുവിൽ യോഗം ചേർന്നു. കേരള റെയിൽവേ പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് യോഗം നടന്നത്. സംയുക്ത ബോർഡർ ക്രൈം റിവ്യൂ മീറ്റിംഗ് മംഗളൂരു സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഗീത കുൽക്കർണി ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പുതുവത്സര കാലത്ത് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകളെ കുറിച്ചും, ഇക്കാലയളവിൽ ട്രെയിനുകളിൽ നടക്കാനിടയുള്ള ലഹരിക്കടത്തിനെക്കുറിച്ചും, ഉത്സവ സീസണിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് …