കളനാട് മോഡലില്‍ ബണ്ട്വാളിലും ചൂതാട്ടം; 7 ലക്ഷം രൂപയുമായി 33 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍ മൂലയിലെ ഒരു വീടു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിന്റെ മോഡലില്‍ കര്‍ണ്ണാടക, ബണ്ട്വാളിലും ചൂതാട്ട കേന്ദ്രം. പൊലീസ് പുലര്‍ച്ചെ വീടു വളഞ്ഞ് നടത്തിയ റെയ്ഡില്‍ 33 പേരെ അറസ്റ്റു ചെയ്തു. കളിക്കളത്തില്‍ നിന്നു ഏഴു ലക്ഷം രൂപ പിടിച്ചെടുത്തു. ബള്ളിഗെയിലെ നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ചൂതാട്ടം നടന്നിരുന്നത്. രാത്രി കാലങ്ങളില്‍ അജ്ഞാത വാഹനങ്ങള്‍ വീട്ടിലേക്ക് പതിവായി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് പുലര്‍ച്ചെ വീടു വളഞ്ഞ് ചൂതാട്ടക്കാരെ പിടികൂടിയത്. പിടിയിലായവരില്‍ വിദൂരദിക്കുകളില്‍ നിന്നുള്ളവരും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ വാണിയാര്‍ മൂലയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ ബണ്ട്വാളില്‍ നിന്നുള്ള ചൂതാട്ടക്കാരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page