ചൂരിയില്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞ്‌പൊട്ടിച്ച് സംഘര്‍ഷത്തിനു ശ്രമം; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനു ഒടുവില്‍ റോഡില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പാറക്കട്ടയിലെ അഭിലാഷ്, കേളുഗുഡ്ഡെയിലെ മനീഷ് കുമാര്‍, ആര്‍.ഡി നഗറിലെ അവിനേഷ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ചൂരിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കുയാത്രക്കാരായ യുവാക്കളും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്നു ബൈക്കുമായി പോയ സംഘം പിന്നീട് തിരിച്ചെത്തി റോഡില്‍ ബിയര്‍കുപ്പി പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷത്തിനു ശ്രമിച്ചതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മൂന്നു പേര്‍ക്കെതിരെയും കേസെ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page