ഉറങ്ങാന്‍ കിടന്ന ആറുവയസുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ മകള്‍ ആറുവയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ വിളിക്കാനായി പോയപ്പോള്‍ ആറുവയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. മരണകാരണം എന്താണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ മാതാപിതാക്കളും ഒരു മുറിയിലും. കൈക്കുഞ്ഞും ആറു വയസുകാരിയും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കോതമംഗലം പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page