കാസര്‍കോട്: മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ‘മുള്ളേരിയ ട്രേഡ് ഫെസ്റ്റ് സീസണ്‍ 2’ മറ്റന്നാള്‍ ആരംഭിക്കും. മുള്ളേരിയ ടൗണിന്റെ ഹൃദയഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ സ്ഥലത്താണ് ഫെസ്റ്റ് നടക്കുക. 21ന് വൈകീട്ട് ആറിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, അശോക് കുമാര്‍(പുത്തൂര്‍), ഭാഗീരതി(സുള്ള്യ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, പഞ്ചായത്തംഗം സി എന്‍ സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളാകും. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ നേതാക്കളായ കെ വസന്ത(ബിജെപി), പുരുഷോത്തമ(ഐഎന്‍.സി), മുഹമ്മദ് കുഞ്ഞി(ഐയുഎംഎല്‍), നവീണ്‍(സിപിഎം), സുകുമാരന്‍(സിപിഐ) എന്നിവര്‍ സംസാരിക്കും.ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ആഗ്നേഷ് കെ ആമുഖ ഭാഷണം നടത്തും. കാംപ്‌കോ ഡയരക്ടര്‍ എസ്.എന്‍ പ്രസാദ് സ്വാഗതവും ഹരീഷ് ബേങ്ങത്തടുക്ക നന്ദിയും പറയും. തുടര്‍ന്ന് മലബാറിലെ ആദ്യത്തെ ഫീമെയില്‍ വാട്ടര്‍ ഡി.ജെ അരങ്ങേറും. രണ്ടാം ദിവസ പരിപാടിയില്‍ മുഖ്യതിഥിയായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സംബന്ധിക്കും.
കുട്ടികള്‍ക്കായുള്ള മനോഹരമായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, കാര്‍ഷിക-യന്ത്ര മേള, കൊതിയൂറും വിവിധതരം ഭക്ഷണ സ്റ്റാളുകള്‍, വിവിധയിനം ഷോപ്പിംഗ് സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിലുണ്ടാവും. എല്ലാദിവസവും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റ് നടക്കുക. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരുടെ കലാസാംസ്‌കാരിക പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിസ്മയ രാവുകളാണ് ഇനി മുള്ളേരിയയില്‍ കാണാനാവുക. ഫെസ്റ്റ് 27 ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747071984, 94467724932.