കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; അപകടം മണല്‍ എടുത്ത കുഴിയില്‍ അകപ്പെട്ടപ്പോള്‍

ആലപ്പുഴ: ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി വാലയില്‍ രതീഷിന്റെയും സീമയുടെയും മകന്‍ ആര്യജിത് ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ പോകുന്നതിനു മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് ദാരുണസംഭവം. നീന്തുന്നതിനിടയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണല്‍ എടുത്ത കുഴിയില്‍ അകപ്പെടുകയായിരുന്നു.
കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യജിത്ത്. മാതാവ് : സീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page