ദേശീയ ശാസ്ത്ര മേളയിലേക്ക് കാസര്‍കോട്ടെ രണ്ട് കുട്ടി ശാസ്ത്രജ്ഞര്‍

ചെര്‍ക്കള: 26 മുതല്‍ 31 വരെ സോണിപട്ട് സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി ഓഫ് ഹരിയാനയില്‍ നടക്കുന്ന 51-ാമത് രാഷ്ട്രീയ ബാല്‍ വൈജ്ഞാനിക പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ അഹമ്മദ് നിബ്രാസും മുഹമ്മദ് ഷാമിലും പങ്കെടുക്കും. ജനുവരിയില്‍ വിജയവാഡയില്‍ നടന്ന സതേണ്‍ ഇന്ത്യാ സയന്‍സ് ഫെയറില്‍ നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ദേശീയ മത്സരത്തിലേക്ക് എത്തിച്ചത്. ഇരുവരും സ്വന്തമായി വികസിപ്പിച്ചെടുത്ത നോല്‍വാസ് ഫൈവ് ഇന്‍ വണ്‍ ട്രക്ക് എന്ന വര്‍ക്കിംഗ് മോഡല്‍, ട്രാന്‍സ്പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഈ വാഹനത്തിന് ക്രെയിനുണ്ട്, വെള്ളം തളിക്കാം, മണ്ണ് നീക്കാം, മരം മുറിക്കാം, ഇതിനൊപ്പം ടിപ്പര്‍ ലോറിയിലേതു പോലെ കല്ലും മണ്ണും വഹിക്കുകയും ചെയ്യാം. ഈ വാഹനം അഞ്ച് ഗിയറിലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ക്ക് എല്ലാം നിയന്ത്രിക്കാം. കൂടാതെ അപകട സൂചന സമയത്ത് എന്‍ജിന്‍ തനിയെ നിര്‍ത്താനുള്ള സെന്‍സര്‍ വിദ്യയും ഇതിലുണ്ട്. കുട്ടികള്‍ക്കു അധ്യാപകരും പി.ടി.എ.യും നല്ല പിന്തുണ നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page